നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |കോഹ്ലി ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി; BCCIയെ അറിയിച്ചതായി റിപ്പോര്‍ട്ട്

  Virat Kohli |കോഹ്ലി ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി; BCCIയെ അറിയിച്ചതായി റിപ്പോര്‍ട്ട്

  കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനായാണ് കോഹ്ലി ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.

  • Share this:
   ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലി (Virat Kohli) കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയില്‍ (ODI Series) നിന്ന് കോഹ്ലി പിന്‍മാറിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് കോഹ്ലിയുടെ വിശദീകരണം. ഇക്കാര്യം കോഹ്ലി ബിസിസിഐയെ (BCCI) ധരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്.

   ഏകദിന ക്യാപ്റ്റനായിരുന്ന കോഹ്ലിയെ താരത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി നായക സ്ഥാനത്ത് നിന്ന് സെലക്ടര്‍മാര്‍ പുറത്താക്കുകയായിരുന്നു. ടി20 ക്യാപ്റ്റന്‍ ആയി തുടരാന്‍ കോഹ്ലി വിമുഖത കാണിച്ചതിനെ തുടര്‍ന്ന് രോഹിത്തിനെ ടി20 ക്യാപ്റ്റന്‍ ആയി നിയമിച്ചിരുന്നു. ടി20യിലും ഏകദിനങ്ങളിലും രണ്ട് വ്യത്യസ്ഥ ക്യാപ്ടന്മാര്‍ വേണ്ടെന്ന ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനത്തെതുടര്‍ന്ന് കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. എന്നാല്‍ കോഹ്ലിക്ക് ഈ തീരുമാനത്തോട് വലിയ യോജിപ്പ് ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

   IND vs SA |പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(South Africa Tour) മുന്നോടിയായി ഇന്ത്യക്ക് (India) കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന -ടി ട്വന്റി ക്യാപ്റ്റനും ടെസ്റ്റ് ഉപനായകനുമായ രോഹിത് ശര്‍മ്മക്ക് (Rohit Sharma) പരിക്ക്. മുംബൈയില്‍ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം പിന്‍മാറി.

   പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചലിനെ(Priyank Panchal) ബിസിസിഐ(BCCI) ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ നടന്ന കഴിഞ്ഞ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

   നെറ്റ്‌സില്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്. 16നാണ് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്ക് തിരിക്കുന്നത്.

   രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നത് വ്യക്തമല്ല. അജിങ്ക്യ രഹാനെയെ മാറ്റിയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനെ ഈ റോള്‍ ഏല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കുകയായിരുന്നു. പക്ഷെ വില്ലനായെത്തിയ പരിക്ക് രോഹിത്തിന്റെ പുതിയ റോളിലുള്ള അരങ്ങേറ്റം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
   Published by:Sarath Mohanan
   First published: