IND vs SL |'റോക്സ്റ്റാര്‍' രവീന്ദ്ര ജഡേജ; സെഞ്ചുറി നേട്ടം വോണിന് സമര്‍പ്പിച്ച് താരം; ഇന്ത്യ ഡിക്ലയര്‍ ചെയ്തു
IND vs SL |'റോക്സ്റ്റാര്‍' രവീന്ദ്ര ജഡേജ; സെഞ്ചുറി നേട്ടം വോണിന് സമര്‍പ്പിച്ച് താരം; ഇന്ത്യ ഡിക്ലയര്‍ ചെയ്തു
ഈ സെഞ്ചുറി തന്റെ മെന്റര്‍ക്കുള്ള രവീന്ദ്ര ജഡേജയുടെ സമര്‍പ്പണമായി മാറുകയായിരുന്നു. 2008ല്‍ തന്നെ ജഡേജയെ റോക്ക് സ്റ്റാര്‍ എന്നാണ് വോണ്‍ വിശേഷിപ്പിച്ചിരുന്നത്.
ശ്രീലങ്കയ്ക്കെതിരെ (Sri Lanka) മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ (India) ഡിക്ലയര്‍ (declared) ചെയ്തു. 129.2 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിക്ലയര്‍ ചെയ്തത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തുറ്റ സ്കോര്‍ സമ്മാനിച്ചത്.
തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായ രവീന്ദ്ര ജഡേജ (Ravindra Jadeja) 175 റണ്‍സുമായി പുറത്താകാതെ നിന്നു. 228 പന്തില്‍ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റണ്‍സെടുത്തത്. ഒന്‍പതാം വിക്കറ്റില്‍ ജഡേജ - ഷമി സഖ്യം 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രവിചന്ദ്രന്‍ അശ്വിനാണ് ഇന്ന് പുറത്തായ ഏക താരം. 82 പന്തുകള്‍ നേരിട്ട അശ്വിന് എട്ടു ഫോറുകളോടെ 61 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഋഷഭ് പന്തിനൊപ്പം ആറാം വിക്കറ്റിലും ജഡേജ സെഞ്ചുറി കൂട്ടുകെട്ട് (104) തീര്‍ത്തിരുന്നു.
Here comes the declaration and that will also be Tea on Day 2 of the 1st Test.
Ravindra Jadeja remains unbeaten on 175.#TeamIndia 574/8d
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയിലായിരുന്നു. റിഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 97 പന്തില്‍ നിന്നും 9 ഫോറും 4 സിക്സുമടക്കം 96 റണ്‍സ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.
ജഡേജയുടെ സെഞ്ചുറി
കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ജഡേജ പൂര്‍ത്തിയാക്കിയത്. 161 പന്തിലാണ് ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 10 ബൗണ്ടറികള്‍ അദ്ദഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലില്‍ വോണ്‍ നയിച്ച രാജസ്ഥാന് റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. ഈ സെഞ്ചുറി തന്റെ മെന്റര്‍ക്കുള്ള രവീന്ദ്ര ജഡേജയുടെ സമര്‍പ്പണമായി മാറുകയായിരുന്നു. 2008ല്‍ തന്നെ ജഡേജയെ റോക്ക് സ്റ്റാര്‍ എന്നാണ് വോണ്‍ വിശേഷിപ്പിച്ചിരുന്നത്.
150 for @imjadeja and he brings this up in style with a maximum 👏💪
അതേസമയം, ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ആദ്യ ടെസ്റ്റ് കൂടിയാണിത്. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ മൂന്നു സ്പിന്നര്‍മാരെയും രണ്ടു പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ പടയൊരുക്കം. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യന്‍ നിരയിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് വിഭാഗം കൈകാര്യം ചെയ്യും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.