• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL | വെടിക്കെട്ട് ബാറ്റിംഗുമായി റിഷഭ് പന്ത്; ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍

IND vs SL | വെടിക്കെട്ട് ബാറ്റിംഗുമായി റിഷഭ് പന്ത്; ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍

97 പന്തില്‍ നിന്നും 9 ഫോറും 4 സിക്‌സുമടക്കം 96 റണ്‍സ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.

  • Share this:
    യുവതാരം റിഷഭ് പന്തിന്റെ (Rishabh Pant) വെടിക്കെട്ട് ബാറ്റിങ് മികവില്‍ മൊഹാലിയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ (Sri Lanka) ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ (India) മികച്ച സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയിലാണ്. റിഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

    45 റണ്‍സുമായി രവീന്ദ്ര ജഡേജയും 10 റണ്‍സെടുത്ത് രവിചന്ദ്ര അശ്വിനുമാണ് ക്രീസിലുള്ളത്. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹനുമ വിഹാരി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 97 പന്തില്‍ നിന്നും 9 ഫോറും 4 സിക്‌സുമടക്കം 96 റണ്‍സ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.

    ശ്രേയസ് അയ്യര്‍ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത പന്ത് ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 9 ഫോറും 4 സിക്‌സും നേടി കാണികളെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് നാല് റണ്‍സ് അകലെയാണ് പന്തിനെ പുറത്താക്കിയത്.


    ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിതും മായങ്കും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 52 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. അഗര്‍വാള്‍ 33 റണ്‍സും രോഹിത് ശര്‍മ്മ 29 റണ്‍സും നേടി പുറത്തായി. പുജാരയ്ക്ക് പകരക്കരനായി മൂന്നാമനായി ഇറങ്ങിയ ഹനുമാ വിഹാരി 58 റണ്‍സ് നേടി പുറത്തായപ്പോള്‍ തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ബാറ്റിങിനിറങ്ങിയ വിരാട് കോഹ്ലി 45 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സ് നേടി പുറത്തായി.

    Also read: Virat Kohli |100ആം ടെസ്റ്റില്‍ സെഞ്ച്വറി കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; കോഹ്ലി 45ന് പുറത്ത്

    ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുല്‍ഡേനിയ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

    ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ആദ്യ ടെസ്റ്റ് കൂടിയാണിത്. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ മൂന്നു സ്പിന്നര്‍മാരെയും രണ്ടു പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ പടയൊരുക്കം. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യന്‍ നിരയിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് വിഭാഗം കൈകാര്യം ചെയ്യും.
    Published by:Sarath Mohanan
    First published: