കരിയറിലെ നൂറാം ടെസ്റ്റ് സെഞ്ച്വറി നേടി ആഘോഷിക്കണമെന്ന വിരാട് കോഹ്ലി (Virat Kohli) ആരാധകരുടെ ആഗ്രഹം ഒന്നാം ഇന്നിങ്സില്‍ സാധ്യമായില്ല. ശ്രീലങ്കയ്ക്കെതിരേ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം രണ്ടാം സെഷനില്‍ 45 റണ്‍സ് നേടി കോഹ്ലി മടങ്ങി.
76 പന്തില്‍ അഞ്ച് ഫോറുകളോടെ 45 റണ്‍സെടുത്ത കോഹ്ലിയെ എംബുല്ഡേനിയയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ഹനുമ വിഹാരിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് കോഹ്ലി പുറത്തായത്. ഇരുവരും 90 റണ്‍സാണ് സ്കോബോര്ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്.
അതേസമയം, 100ആം ടെസ്റ്റില്‍ വിരാട് കോഹ്ലി ടെസ്റ്റ് കരിയറില്‍ 8000 റണ്‍സ് പിന്നിട്ടു. 100ആം ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോഹ്ലി. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് ഒന്നാമന്. 2006ല്‍ സിഡ്നിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പോണ്ടിങ് 100ആം ടെസ്റ്റില്‍ 8000 റണ്‍സ് പിന്നിട്ടത്. ഇന്ത്യയ്ക്കായി 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരം കൂടിയാണ് കോഹ്ലി.
.@imVkohli breaches another milestone on his momentous day.
സച്ചിന് തെണ്ടുല്‍ക്കര്‍ (154 ഇന്നിംഗ്സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ് (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍.
രണ്ടു വര്‍ഷമായി ആരാധകര്‍ കോഹ്ലിയുടെ സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ്. 2019 നവംബര്‍ 22ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയാണ് കോഹ്ലി അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഏകദിനത്തിലാകട്ടെ 2019 ഓഗസ്റ്റ് 14ന് വെസ്റ്റിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലിലും. 100-ാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഈ മത്സരത്തില്‍ റണ്‍മെഷീന്‍ വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ആദ്യ ടെസ്റ്റ് കൂടിയാണിത്. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ മൂന്നു സ്പിന്നര്‍മാരെയും രണ്ടു പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ പടയൊരുക്കം. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യന്‍ നിരയിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് വിഭാഗം കൈകാര്യം ചെയ്യും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.