• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs WI | വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; 1000-ാ൦ ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം; ചാഹലിന് നാല് വിക്കറ്റ്

IND vs WI | വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; 1000-ാ൦ ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം; ചാഹലിന് നാല് വിക്കറ്റ്

തുടരെ വിക്കറ്റുകൾ വീണ് തകർച്ച നേരിട്ട വിൻഡീസിനെ ജേസൺ ഹോൾഡറിന്റെ അർധസെഞ്ചുറി പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്

Image Credits: BCCI, Twitter

Image Credits: BCCI, Twitter

 • Last Updated :
 • Share this:
  ഇന്ത്യയും വെസ്റ്റിൻഡീസും (IND vs WI) തമ്മിലുള്ള ഏകദിന പരമ്പരയിലെ (ODI Series) ആദ്യ മത്സരത്തിൽ (First ODI) വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. തങ്ങളുടെ ഏകദിനത്തിൽ തങ്ങളുടെ 1000-ാ൦ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ വിൻഡീസ് നിരയ്ക്ക് മേൽ മേധാവിത്വം നേടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ബാറ്റർമാർ ഇന്ത്യയുടെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനും (Yuzvendra Chahal) വാഷിംഗ്ടൺ സുന്ദറിനും (Washington Sundar) മുന്നിൽ ബാറ്റ് വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 43.5 ഓവറിൽ 176 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ഇരുവരും ചേർന്ന് വിൻഡീസ് നിരയിലെ ഏഴ് വിക്കറ്റുകളാണ്‌ പിഴുതത്. ചാഹൽ നാല് വിക്കറ്റും സുന്ദർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി 100 വിക്കറ്റുകൾ എന്ന നേട്ടവും ചാഹൽ ഇതിനിടയിൽ സ്വന്തമാക്കി.

  തുടരെ വിക്കറ്റുകൾ വീണ് തകർച്ച നേരിട്ട വിൻഡീസിനെ ജേസൺ ഹോൾഡറിന്റെ അർധസെഞ്ചുറി പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 71 പന്തിൽ 57 റൺസാണ് ഹോൾഡർ നേടിയത്. 79 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്‌ടമായ അവരെ എട്ടാം വിക്കറ്റിൽ ജേസൺ ഹോൾഡറും ഫാബിയൻ അലനും (43 പന്തിൽ 29) കൂടി ചേർന്നാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസ് ഇന്നിങ്സിന്റെ അടിത്തറയായത്. ഹോൾഡറും പിന്നാലെ തന്നെ ഫാബിയൻ അലനും പുറത്തായതോടെ വിൻഡീസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. 13 റൺസ് നേടി അൽസാരി ജോസഫ് പൊരുതി നോക്കിയെങ്കിലും അധിക നേരം ക്രീസിൽ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.

  ഷായ് ഹോപ് (8), ബ്രണ്ടന്‍ കിങ് (13), ഡാരെന്‍ ബ്രാവോ (18), ബ്രൂക്ക്‌സ് (12), നിക്കോളാസ് പൂരാന്‍ (18), കീറോണ്‍ പൊള്ളാര്‍ഡ് (0) എന്നീ മുൻനിര ബാറ്റർമാർക്കൊന്നും കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഇന്ത്യൻ നിരയിൽ ബൗളിങ്ങിൽ ചാഹലിനും സുന്ദറിനും മികച്ച പിന്തുണ നൽകിക്കൊണ്ട് പ്രസിദ്ധ് കൃഷ്ണ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

  ഓൾ റൗണ്ടർ ദീപക് ഹൂഡയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. അന്താരാഷ്ട്ര തലത്തിൽ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കോവിഡ് വ്യാപനം സൃഷ്ടിച്ച ഭീഷണി മൂലം കാര്യമായ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖർ ധവാനും റിസർവ് ഓപ്പണറായ ഋതുരാജ് ഗെയ്ക്‌വാദിനും കോവിഡ് ബാധിക്കുകയും കെ എൽ രാഹുൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം (Rohit Sharma) യുവതാരം ഇഷാന്‍ കിഷനാണ് (Ishan Kishan) ഓപ്പണറായി ഇറങ്ങുന്നത്.

  ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

  വെസ്റ്റിൻഡീസ് ഇലവൻ: ബ്രണ്ടൻ കിങ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പുരാൻ, കിറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ജെയ്സൻ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകീൽ ഹുസൈൻ.
  Published by:Naveen
  First published: