• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs WI | 1000-ാം ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ബൗളിംഗ്; ദീപക് ഹൂഡയ്ക് അരങ്ങേറ്റം

IND vs WI | 1000-ാം ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ബൗളിംഗ്; ദീപക് ഹൂഡയ്ക് അരങ്ങേറ്റം

രോഹിത് ശര്‍മക്കൊപ്പം യുവതാരം ഇഷാന്‍ കിഷനാണ് ഓപ്പണറായി എത്തുന്നത്.

Image Credits: BCCI, Twitter

Image Credits: BCCI, Twitter

  • Last Updated :
  • Share this:
    അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000-ാ൦ ഏകദിന (ODI) മത്സരം എന്ന നാഴികക്കല്ല് കുറിക്കാൻ ഇന്ത്യ (Team India) ഇറങ്ങുന്ന മത്സരത്തിൽ, വെസ്റ്റിൻഡീസിനെതിരായ (IND vs WI) ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് സ്വന്തം. ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി മാറുന്ന രോഹിത് ശർമ (Rohit Sharma) വിൻഡീസിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ ഓൾ റൗണ്ടർ ദീപക് ഹൂഡ (Deepka Hooda) അരങ്ങേറ്റം കുറിക്കു൦.

    കോവിഡ് വ്യാപനം സൃഷ്ടിച്ച ഭീഷണി മൂലം കാര്യമായ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖർ ധവാനും റിസർവ് ഓപ്പണറായ ഋതുരാജ് ഗെയ്ക്‌വാദിനും കോവിഡ് ബാധിക്കുകയും കെ എൽ രാഹുൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം (Rohit Sharma) യുവതാരം ഇഷാന്‍ കിഷനാണ് (Ishan Kishan) ഓപ്പണറായി എത്തുന്നത്.

    മൂന്നാം സ്ഥാനത്ത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (Virat Kohli) പിന്നാലെ സൂര്യകുമാര്‍ യാദവും റിഷഭ് പന്തും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര. വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലും സ്പിന്നര്‍മാരായ ടീമിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് ആദ്യ മത്സരത്തില്‍ അന്തിമ ഇലവനില്‍ ഇടം നേടാനായില്ല. ടീമിന്റെ പേസ് ബോളിങ് നിരയിൽ ഷാർദുൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരും അണിനിരക്കും.

    Also read- 1000th ODI | 1000 ഏകദിനങ്ങളെന്ന ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് രസകരമായ ചില വസ്തുതകൾ

    ഇംഗ്ലണ്ടിനെതിരായ അവസാന ടി20 കളിച്ച ടീമില്‍ വിന്‍ഡീസും രണ്ട് മാറ്റം വരുത്തി. കെമര്‍ റോച്ചും ഫാബിയന്‍ അലനും വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി.

    ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.

    ഇന്ന് അന്തരിച്ച ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷ്‌കർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നതിന്റെ പ്രതീകമായി മത്സരത്തിൽ കറുത്ത ആംബാൻഡ്‌ ധരിച്ചാകും ഇന്ത്യ ഇറങ്ങുകയെന്ന് ബിസിസിഐ അറിയിച്ചു.


    ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

    വെസ്റ്റിൻഡീസ് ഇലവൻ: ബ്രണ്ടൻ കിങ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പുരാൻ, കിറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ജെയ്സൻ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകീൽ ഹുസൈൻ.
    Published by:Naveen
    First published: