കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies) നടക്കുന്ന ടി20 പരമ്പരയിലെ (T20 series) ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ (India) ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി സ്പിന്നര്‍ രവി ബിഷ്ണോയ് ഇന്ന് അരങ്ങേറ്റം കുറിക്കും. കെ എല്‍ രാഹുലിന്റെ(KL Rahul) അഭാവത്തില്‍ ഇഷാന് കിഷനാണ്(Ishan Kishan) രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലുണ്ട്. വിരാട് കോലി(Virat Kohli) മൂന്നാം സ്ഥാനത്ത് ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് വെങ്കടേഷ് അയ്യര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്. പരിക്കേറ്റ കെ.എല്‍. രാഹുല്‍ പരമ്പരയില്‍ കളിക്കുന്നില്ല. പകരം റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയിട്ടുണ്ട്.
ഏകദിനപരമ്പര തൂത്തുവാരിയെങ്കിലും ട്വന്റി 20 ഫോര്‍മാറ്റില്‍ വിന്‍ഡീസ് അപകടകാരികളാണെന്ന ബോധ്യം ഇന്ത്യയ്ക്കുണ്ട്. സ്വന്തം നാട്ടില്‍നടന്ന പരമ്പരയില്‍ 3-2-ന് ഇംഗ്ലണ്ടിനെതിരേ ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
A look at #TeamIndia's Playing XI for the 1st T20I.
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. ടീമിന്റെ പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിച്ച് ഏറ്റവും ശക്തമായൊരു സംഘത്തെ തിരഞ്ഞെടുക്കാനുള്ള ഡ്രസ് റിഹേഴ്സല്‍ കൂടിയാണ് ഇന്ത്യക്കു ഇനിയുള്ള ഓരോ പരമ്പരകളും.
ടി20യിലെ കണക്കുകളിലേക്കു വന്നാല്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 17 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 എണ്ണത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. ആറു കളികളിലാണ് വിന്‍ഡീസിനു ജയിക്കാനായത്. ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.