ഇന്ത്യ - വെസ്റ്റ് ഇൻഡീസ് (IND vs WI) ഏകദിന , ടി20 പരമ്പരകളുടെ (ODI, T20I series) വേദികളുടെ എണ്ണം വെട്ടിക്കുറയ്ക്കുവാൻ ബിസിസിഐ (BCCI) ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് (Covid 19) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് വേദികള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുന്നത്.
മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യയും വിൻഡീസും തമ്മിൽ കളിക്കുക. ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ജയ്പൂര്‍, 12ന് കൊല്‍ക്കത്ത എന്നീ വേദികളിയി രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ടി20 പരമ്പരയിലെ മത്സരങ്ങള്‍ ഫെബ്രുവരി 15ന് കട്ടക്ക്, 18ന് വിശാഖപട്ടണം, 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലുമായി നടത്തുവാനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, വേദികള്‍ വെട്ടിക്കുറയ്ക്കുവാനാണ് ബിസിസിഐ തീരുമാനിക്കുന്നതെങ്കിൽ വിൻഡീസ് പര്യടനത്തിലെ അവസാന മത്സരം (മൂന്നാം ടി20) നടക്കേണ്ട തിരുവനന്തപുരത്തിന് (Green Field Stadium, Thiruvananthapuram) വേദി നഷ്ടമായേക്കുമെന്നതാണ് സൂചന. കേരളത്തില്‍ ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ്, ഒമിക്രോണ്‍ കേസുകളും തിരുവനന്തപുരത്തെ മത്സരം നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.
എന്നാൽ, വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബിസിസിഐയുടെ പ്രതികരണം. വരും ദിവസങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന.
Also read- Haris Rauf |'ഏഴാം നമ്പര്‍ ഇപ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു'; ധോണിയുടെ സര്‍പ്രൈസ് സമ്മാനത്തിന് നന്ദിയറിയിച്ച് പാക് താരംഎന്തായാലും കൂടുതല്‍ വേദികളിലേക്കുള്ള യാത്ര ഒഴിവാക്കാനായി പരമാവധി ആറ് മത്സരങ്ങൾ മൂന്ന് വേദികളിലായി നടത്താനായാരിക്കും ബിസിസിഐ തീരുമാനിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം മൂന്ന് ദിവസത്തെ ക്വാറന്റീനും തുടർന്നുള്ള കോവിഡ് പരിശോധനകളും പൂർത്തിയാക്കിയ ശേഷമാകും പരിശീലനം ആരംഭിക്കുക.
ICC | ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ബൗണ്ടറിയില്‍ ഒരു ഫീല്‍ഡര്‍ കുറയും; പുത്തന്‍ നിയമങ്ങള്‍ ഇങ്ങനെകുട്ടിക്രിക്കറ്റിലെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ കളിനിയമങ്ങള്‍ അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സില്‍. സ്ലോ ഓവര്‍ റേറ്റും (slow over rate) ഡ്രിംഗ്സ് ബ്രേക്കും (drinks break) അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് ഐസിസി(ICC) അവതരിപ്പിക്കാന്‍ പോകുന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയ്ക്ക് പുറമെ പുതിയ ശിക്ഷയും നല്‍കാനാണ് ഐസിസി തീരുമാനം.
Also read:
Wasim Jaffer |ബാറ്റിംഗ് ശരാശരിയില്‍ കോഹ്ലിയേക്കാള്‍ മുന്നില്‍ സ്റ്റാര്‍ക്ക്! ഓസീസ് ചാനലിന്റെ പരിഹാസത്തിന് വസിം ജാഫറിന്റെ മറുപടിഇന്നിങ്സിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇനി മുതല്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറെ കുറയ്ക്കും. മത്സരം തീരുന്നതുവരെ അനുവദനീയമായ ഫീല്‍ഡര്‍മാരുടെ എണ്ണത്തില്‍ ഒരാള്‍ കുറവിലെ ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കൂ. ടി20 മത്സരങ്ങളില്‍ ഈ മാസം മുതല്‍ പുതിയ മാറ്റം നടപ്പിലാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.