വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലെ (T20 series) ആദ്യമത്സരത്തില്‍ ഇന്ത്യക്ക് (India) 158 റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങിയ നിക്കോളാസ് പുരാന്റെ ഇന്നിങ്സ് ആണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ യുവതാരം രവി ബിഷ്ണോയി തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. അരങ്ങേറ്റ മത്സരത്തില്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പുരനാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. 43 പന്തുകള്‍ നേരിട്ട പുരന് അഞ്ച് സിക്സും നാല് ഫോറുമടക്കം 61 റണ്‍സെടുത്തു.
Innings Break!
Two wickets apiece for @bishnoi0056 & @HarshalPatel23 as West Indies post a total of 157/7 on the board.#TeamIndia chase coming up shortly. Stay tuned.
ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിനെ (4) നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച കൈല്‍ മയേഴ്സും നിക്കോളാസ് പുരനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ടീമിനെ 51 റണ്‍സ് വരെയെത്തിച്ചു. 24 പന്തില്‍ നിന്ന് ഏഴ് ഫോറുകളടക്കം 31 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന മയേഴ്സിനെ ഏഴാം ഓവറില്‍ യുസ്വേന്ദ്ര ചാഹല്‍ മടക്കി.
11-ാം ഓവറില്‍ റോസ്റ്റണ്‍ ചേസ് (4), റോവ്മാന്‍ പവല്‍ (2) എന്നിവരെ മടക്കി രവി ബിഷ്ണോയ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ അകീല്‍ ഹുസൈനെ (10) 14-ാം ഓവറില്‍ ദീപക് ചാഹര്‍ സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി.
ആറാം വിക്കറ്റില്‍ ഒന്നിച്ച പുരന് - കിറോണ്‍ പൊള്ളാര്‍ഡ് സഖ്യം അതിവേഗം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറില്‍ പുരനെ മടക്കി ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പൊള്ളാര്‍ഡ് 19 പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.