• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ZIM | ജയം തുടരാൻ ഇന്ത്യ; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയ്ക്ക് ബാറ്റിങ്ങ്

IND vs ZIM | ജയം തുടരാൻ ഇന്ത്യ; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയ്ക്ക് ബാറ്റിങ്ങ്

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ അവസാനം കളിച്ച 13 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം 14ൽ എത്തുമോയെന്നാണ് ഏവരും ഇന്ന് ഉറ്റുനോക്കുന്നത്

  • Last Updated :
  • Share this:
    ഹരാരെ: സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസിലെ ഭാഗ്യം ഇന്ത്യയ്ക്ക്. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഏകദിനം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചഹറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ ഇന്ന് ആദ്യം പതിനൊന്നിൽ ഇടംനേടി. മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഇടംനേടിയിട്ടുണ്ട്.

    ബാറ്റർമാർക്ക് സ്വിംഗിംഗ് സാഹചര്യങ്ങളെ നേരിടാൻ അൽപ്പം വെല്ലുവിളിയാകുമെന്ന കണക്കുകൂട്ടലിലാണ് ബാറ്റിങ് തെരഞ്ഞെടുക്കാതിരുന്നതെന്നും റിപ്പോർട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ അവസാനം കളിച്ച 13 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം 14ൽ എത്തുമോയെന്നാണ് ഏവരും ഇന്ന് ഉറ്റുനോക്കുന്നത്.

    പരിക്കിന് ശേഷം തിരിച്ചെത്തി ദീപക് ചഹര്‍ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മികവ് കാണിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ ശാര്‍ദുല്‍ താക്കൂര്‍ ദീപക്കിന് പകരം പ്ലേയിങ് ഇലവനിലേക്ക് വന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്ന സമയം കൂടുതല്‍ ഭാരം ചഹറിലേക്ക് നല്‍കേണ്ടതില്ലെന്ന് ചൂണ്ടിയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഇന്ത്യൻ ടീം- ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (ക്യാപ്റ്റൻ), ദീപക് ഹൂഡ, സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്
    Published by:Anuraj GR
    First published: