നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs AUS | മാജിക്കല്‍ ബോളില്‍ എലീസ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ച് ശിഖാ പാണ്ഡെ; കണ്ണു തള്ളി ക്രിക്കറ്റ് ലോകം, വീഡിയോ വൈറല്‍

  IND vs AUS | മാജിക്കല്‍ ബോളില്‍ എലീസ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ച് ശിഖാ പാണ്ഡെ; കണ്ണു തള്ളി ക്രിക്കറ്റ് ലോകം, വീഡിയോ വൈറല്‍

  വനിതാ ക്രിക്കറ്റ് ദര്‍ശിച്ച നൂറ്റാണ്ടിലെ പന്താണ് ഇതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഈ പന്തിനെ പറയുന്നത്.

  Credit | Twitter

  Credit | Twitter

  • Share this:
   ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ശിഖ പാണ്ഡെ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറിലെ രണ്ടാം ബോളില്‍ ഒരു മാജിക്ക് സ്വിങ്ങ് ബോളിലാണ് ശിഖാ പാണ്ഡെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ എലീസ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ചത്.

   ഓഫ് സ്റ്റമ്പിന് വെളിയിലായി പിച്ച് ചെയ്ത ബൗള്‍ വളരെ അധികം സ്വിങ് ചെയ്താണ് അതിവേഗം കുറ്റി തെറിപ്പിച്ചത്. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്വിങ്ങ് ചെയ്ത ഈ ഒരു ബോള്‍ ബാറ്ററുടെ എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയായിരുന്നു. ഹീലിയുടെ പ്രതിരോധം തകര്‍ത്ത പന്ത് മിഡില്‍ സ്റ്റമ്പിലാണ് കൊണ്ടത്.


   അതേസമയം, ശിഖയുടെ അവിസ്മരണീയമായ പ്രകടനത്തിനിടയിലും ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയോട് നാല് വിക്കറ്റിന് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 118 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 119 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു. വനിതാ ക്രിക്കറ്റ് ദര്‍ശിച്ച നൂറ്റാണ്ടിലെ പന്താണ് ഇതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഈ പന്തിനെ പറയുന്നത്.

   'ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അവിടെ തീരും'; റമീസ് രാജ

   ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനായാണ്. ഈ മാസം 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

   പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനുള്ള അവസരം കൂടിയാണ് അവരെ തേടി വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ഒരു ബ്ലാങ്ക് ചെക്ക് നല്‍കാമെന്നാണ് പാക് ക്രിക്കറ്റിന് ലഭിച്ച ഓഫര്‍. ഒരു ഇന്‍വെസ്റ്റര്‍ ചെക്ക് നല്‍കാമെന്ന് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ വ്യക്തമാക്കി.

   അതേസമയം ഇന്ത്യ വിചാരിച്ചാല്‍ പാക് ക്രിക്കറ്റിന്റെ കഥ കഴിയുമെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു. പാകിസ്ഥാന്‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐസിസിയുടെ ഫണ്ടുകളില്‍ 90 ശതമാനം ഇന്ത്യയില്‍ നിന്നാണ് വരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ ഈ കാര്യം സൂചിപ്പിക്കുന്നത്.

   'ഐസിസി നല്‍കുന്ന പണമാണ് പിസിബിയുടെ പ്രവര്‍ത്തനത്തിന്റെ 50 ശതമാനവും. ഐസിസിക്ക് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്. ഇത് വളരെ ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ്. ഐസിസി ഒരു ഇവന്റ് മാനേജ് കമ്പനി പോലെയാണ്. അത് നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ബിസിനസുകാരാണ്. അത് വഴി പാകിസ്ഥാന് സഹായം ലഭിക്കുന്നു. നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന് സഹായം നല്‍കുന്നത് നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നമ്മുടെ ക്രിക്കറ്റ് തീരും.'- റമീസ് രാജ പറയുന്നു.

   Published by:Sarath Mohanan
   First published: