• HOME
  • »
  • NEWS
  • »
  • sports
  • »
  • Smriti Mandhana |ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന; ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

Smriti Mandhana |ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന; ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. പിങ്ക്‌ബോള്‍ ടെസ്റ്റിലെ ആദ്യ ഇന്ത്യന്‍ വനിതാ സെഞ്ച്വറിയും ഇതാണ്.

Credit: Twitter |BCCI Women

Credit: Twitter |BCCI Women

  • Share this:
    ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. ഇന്നലെ മഴ കാരണം ഏറെ തടസ്സപ്പെട്ട മത്സരത്തില്‍ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ കളി തുടരുമ്പോള്‍ മൂന്ന്‌ വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലാണ്. രണ്ടു റണ്‍സുമായി യസ്തിക ഭാട്ടിയയും 15 റണ്‍സുമായി ക്യാപ്റ്റന്‍ മിതാലി രാജുമാണ് ക്രീസില്‍.

    ഇന്ത്യക്കായി സ്മൃതി മന്ഥാന ആദ്യ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. പിങ്ക്‌ബോള്‍ ടെസ്റ്റിലെ ആദ്യ ഇന്ത്യന്‍ വനിതാ സെഞ്ച്വറിയും ഇതാണ്. 216 പന്തില്‍ 127 റണ്‍സ് നേടിയാണ് സ്മൃതി പുറത്തായത്. 22 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. 64 പന്തില്‍ നാലു ഫോറുകള്‍ സഹിതം 31 റണ്‍സെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മ ആദ്യ ദിവസം പുറത്തായിരുന്നു.


    നേരത്തേ, ഒന്നാം ദിവസം മോശം കാലാവസ്ഥ മൂലം കളി നിര്‍ത്തുമ്പോള്‍ 44.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ സ്മൃതി മന്ഥനയും ഷഫാലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ തുടക്കം കസറി. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത സഖ്യം സെഞ്ചുറി കൂട്ടുകെട്ടിന്റെ വക്കില്‍വച്ചാണ് പിരിഞ്ഞത്.


    ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സ്മൃതിയും ഷഫാലിയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പതിവ് അക്രമണശൈലി അഴിച്ചുവെച്ച് ഷഫാലി ശ്രദ്ധയോടെ കളിച്ചപ്പോള്‍ മറുവശത്ത് സ്മൃതി ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച് മുന്നേറുന്ന കാഴ്ച്ചയാണ് കണ്ടത്. ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട് സ്മൃതി മുന്നേറിയപ്പോള്‍ മറുവശത്ത് സ്മൃതിക്ക് മികച്ച പിന്തുണ നല്‍കി ഷഫാലി ഉറച്ചുനിന്നു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കൊപ്പം ഭാഗ്യം കൂടി കൂട്ടുനിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് എളുപ്പത്തില്‍ റണ്‍ എത്തിക്കൊണ്ടിരുന്നു. ഷഫാലിയെ മൂന്ന് വട്ടമാണ് ഓസീസ് താരങ്ങള്‍ കൈവിട്ടു സഹായിച്ചത്. ഇതിനിടയില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ആദ്യ അര്‍ധസെഞ്ചുറി സ്മൃതി നേടി. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച താരം അര്‍ധസെഞ്ചുറിയില്‍ എത്തുമ്പോള്‍ അക്കൗണ്ടില്‍ 11 ബൗണ്ടറിയാണ് ഉണ്ടായിരുന്നത്. 50 പന്തില്‍ തന്നെയാണ് താരം തന്റെ അര്‍ധസെഞ്ചുറിയും നേടിയത്.

    അര്‍ധശതകം പിന്നിട്ടതിന് ശേഷം സ്മൃതി തന്റെ ഇന്നിങ്‌സിന്റെ വേഗം കുറച്ചു. ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ച് മുന്നേറിയ ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ നിന്നും ആദ്യ തിരിച്ചടി ലഭിച്ചത് 93 റണ്‍സില്‍ നില്‍ക്കെ ആയിരുന്നു. 64 പന്തില്‍ 31 റണ്‍സ് നേടിയ ഷഫാലി വര്‍മയെ തഹ്ലിയ മഗ്രാത്തിന്റെ കൈകളില്‍ എത്തിച്ച് സോഫി മോളിനക്‌സ് ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നു. പിന്നീട് വിക്കറ്റ് വീഴ്ത്താന്‍ ഓസീസ് ബൗളര്‍മാര്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു പഴുതും നല്‍കാതെ മുന്നേറി ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തി. ഇന്ത്യയുടെ സ്‌കോര്‍ 114 നില്‍ക്കെയാണ് കളിയില്‍ മഴ ആദ്യമായി തടസപ്പെടുത്തിയത്.
    Published by:Sarath Mohanan
    First published: