• HOME
  • »
  • NEWS
  • »
  • sports
  • »
  • സഹതാരത്തിന്റെ ത്രോ വന്നടിച്ചത് മുഖത്ത്; ചോരയൊലിപ്പിച്ച് മടക്കം; പിന്നാലെ ബാന്‍ഡേജുമായി ഗ്രൗണ്ടില്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ

സഹതാരത്തിന്റെ ത്രോ വന്നടിച്ചത് മുഖത്ത്; ചോരയൊലിപ്പിച്ച് മടക്കം; പിന്നാലെ ബാന്‍ഡേജുമായി ഗ്രൗണ്ടില്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ

വായില്‍ നിന്ന് ചോരയൊലിച്ചതോടെ താരം ഗ്രൗണ്ട് വിട്ടു. എന്നാല്‍ ചുണ്ടിന് ചുറ്റും ബാന്‍ഡേജുമായി അധികം വൈകാതെ ഗ്രൗണ്ടിലേക്കും തിരിച്ചെത്തുകയായിരുന്നു.

Credit: twitter| cricket.com.au

Credit: twitter| cricket.com.au

  • Share this:
    തുടര്‍ച്ചയായ 27ആം ഏകദിനവിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസ് വനിതകളെ മൂന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. മൂന്ന് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി.

    ഈ മത്സരത്തിനിടെ നടന്ന ഒരു സംഭവം ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തിനിടെ സഹതാരത്തിന്റെ ത്രോയില്‍ ഓസീസ് താരത്തിന് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ ഇന്നിങ്സിന്റെ സമയം ഫൈന്‍ ലെഗില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോയിലാണ് സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ഓസീസ് താരം മൊലിനെക്സിന് പരിക്കേറ്റത്.


    ഇന്ത്യന്‍ ഇന്നിങ്സിന്റെ 39ആം ഓവറിലാണ് സംഭവം. ദീപ്തി ശര്‍മയുടെ ടോപ് എഡ്ജ്ഡ് ഷോട്ടില്‍ പന്ത് ഫൈന്‍ ലെഗിലേക്ക് എത്തി. സ്റ്റെല്ല കാംബെല്‍ പന്ത് സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞു. ഈ സമയം മൊലിനക്സ് സ്റ്റംപിന് സമീപം നില്‍ക്കുകയായിരുന്നു. പന്ത് കൈക്കലാക്കാന്‍ മൊലിനക്സ് ശ്രമിച്ചെങ്കിലും മുഖത്ത് വന്നടിക്കുകയായിരുന്നു.

    വായില്‍ നിന്ന് ചോരയൊലിച്ചതോടെ താരം ഗ്രൗണ്ട് വിട്ടു. എന്നാല്‍ ചുണ്ടിന് ചുറ്റും ബാന്‍ഡേജുമായി അധികം വൈകാതെ ഗ്രൗണ്ടിലേക്കും തിരിച്ചെത്തുകയായിരുന്നു. പരിക്ക് വക വെക്കാതെ ടീമിനായി 100 ശതമാനം അര്‍പണബോധത്തോടെ കളിച്ച താരം എന്ന നിലയില്‍ മൊലിനക്സ് ആരാധകരുടെ കയ്യടി നേടുകയാണ്.

    IPL 2021 | കാലില്‍ നിന്ന് ചോരയൊലിച്ചിട്ടും തകര്‍പ്പന്‍ ക്യാച്ചുമായി ഡു പ്ലെസ്സിസ്, പിന്നീട് തകര്‍ത്തടിച്ച് ടോപ് സ്‌കോറര്‍

    ഇന്നലെ നടന്ന ചെന്നൈ- കൊല്‍ക്കത്ത മത്സരത്തിനിടെ കാല്‍ മുറിഞ്ഞു ചോരയൊലിച്ചിട്ടും തകര്‍പ്പന്‍ ക്യാച്ചെടുക്കുകയും പിന്നീടു ചെന്നൈ ബാറ്റിങ്ങില്‍ തകര്‍ത്തടിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസ്സിയെ പ്രശംസകള്‍ കൊണ്ടു മൂടി ക്രിക്കറ്റ് ലോകം. പരിക്ക് വക വെക്കാതെ ടീമിനായി 100 ശതമാനം അര്‍പണബോധത്തോടെ കളിച്ച താരം എന്നനിലയിലാണ് ആരാധകരുടെ പ്രശംസ.

    ചെന്നൈ പേസര്‍ ജോഷ് ഹേയ്‌സല്‍വുഡിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ (14 പന്തില്‍ 8) ബൗണ്ടറി ലൈനില്‍ ഡു പ്ലെസ്സിസ് ക്യാച്ച് ചെയ്തതിനു പിന്നാലെയാണു താരത്തിന്റെ ഇടതു കാല്‍മുട്ടു പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ ടിവി കാമറ ഒപ്പിയെടുത്തത്.


    ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡു പ്ലെസ്സി ബൗന്‍ഡറി ലൈനിനു തൊട്ടുമുന്നില്‍ നിന്നാണു പന്ത് ക്യാച്ച് ചെയ്തത്. എന്നാല്‍ ബാലന്‍സ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗണ്ടറി ലൈനില്‍ ചവിട്ടുന്നതിനു മുന്‍പു പന്ത് വായുവിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു.

    ഡു പ്ലെസ്സിസിന് കാല്‍മുട്ടില്‍ പരിക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ല. വെങ്കടേഷ് അയ്യരുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്യുന്നതിനിടെയാകും താരത്തിന് പരിക്കേറ്റതെന്നാണ് സൂചന. ചെന്നൈയ്ക്കായി ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്തെടുത്തത്. 30 പന്തില്‍ ഏഴു ഫോറിന്റെ അകമ്പടിയോടെ 43 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും ഡു പ്ലെസിയാണ്.


    Published by:Sarath Mohanan
    First published: