നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs AUS |ഇത് നോബോള്‍ ആണോ? ഇന്ത്യയുടെ വിജയസ്വപ്നം തട്ടിത്തെറിപ്പിച്ച് തേര്‍ഡ് അമ്പയര്‍; വീഡിയോ

    IND vs AUS |ഇത് നോബോള്‍ ആണോ? ഇന്ത്യയുടെ വിജയസ്വപ്നം തട്ടിത്തെറിപ്പിച്ച് തേര്‍ഡ് അമ്പയര്‍; വീഡിയോ

    ഓസ്ട്രേലിയയില്‍ ചരിത്രം ജയം നേടിയെന്ന് വിശ്വസിച്ച് മിതാലി രാജും സംഘവും ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

    Credit: Twitter

    Credit: Twitter

    • Share this:
      ഇന്ത്യ- ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് ടീമുകളുടെ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം വിവാദത്തിലായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറിലെ അവസാന പന്തിലാണ് ഓസീസ് വിജയം പിടിച്ചത്.

      ജുലാന്‍ ഗോസ്വാമിയാണ് ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറിലാണ് വിവാദത്തിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നതും. ഓസ്ട്രേലിയയില്‍ ചരിത്രം ജയം നേടിയെന്ന് വിശ്വസിച്ച് മിതാലി രാജും സംഘവും ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.


      അവസാന പന്തില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. നിക്കോള കാരിയായിരുന്നു ബാറ്റര്‍. ജുലാന്റെ പന്തില്‍ നിക്കോള കാരി ക്യാച്ച് നല്‍കി പുറത്താകുന്നു. ഇന്ത്യ വിജയാഹ്ലാദം തുടങ്ങി. എന്നാല്‍, അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ആ പന്ത് നോ ബോള്‍ ആയിരുന്നോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം.


      തേര്‍ഡ് അമ്പയറുടെ പരിശോധനയ്ക്ക് ശേഷം ഫ്രീ ഹിറ്റ് ലഭിച്ചപ്പോള്‍ അവിടെ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടി വന്നത് രണ്ട് റണ്‍സ്. അവസാന പന്ത് ലോങ്-ഓണിലേക്ക് കളിച്ച് ഓസ്ട്രേലിയ രണ്ട് റണ്‍സ് ഓടിയെടുത്തു. ഇന്ത്യയുടെ ഹൃദയം തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കി.

      Published by:Sarath Mohanan
      First published: