അതെന്താ 291 ാം ബോളിന് ജിഎസ്ടിയുണ്ടോ?; ഓസീസിനെതിരായ ആദ്യ 3 ഏകദിനത്തിലും ഇന്ത്യ നേരിട്ടത് വെറും 290 പന്തുകള്‍
എല്ലാ മത്സരങ്ങളിലും 290 പന്തുകള്‍ മാത്രമാണ് ഇന്ത്യക്ക് നേരിടാന്‍ കഴിഞ്ഞത്
news18
Updated: March 9, 2019, 8:34 PM IST

indian team
- News18
- Last Updated: March 9, 2019, 8:34 PM IST
റാഞ്ചി: ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2- 0 ത്തിനു മുന്നിലാണ്. ഇന്നലെ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ഇന്ത്യക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഈ മൂന്ന് മത്സരങ്ങളിലും കൗതുകകരമായ മറ്റൊരു സാമ്യതയിലൂടെയാണ് ഇന്ത്യന്‍ ടീം കടന്നു പോയത്. എല്ലാ മത്സരങ്ങളിലും 290 പന്തുകള്‍ മാത്രമാണ് ഇന്ത്യക്ക് നേരിടാന്‍ കഴിഞ്ഞത്.
48.2 ഓവര്‍ (290 പന്തുകള്‍) പൂര്‍ത്തിയാകുമ്പോഴേക്കും മത്സരം ജയിച്ചോ ഔള്ഔട്ടായോയാണ് ഇന്ത്യ കളിയവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ആറു വിക്കറ്റിന് ജയിച്ച ആദ്യ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 48.2 ഓവറിലായിരുന്നു. വെറും നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യ അന്ന കളി ജയിച്ചത്. Also Read: ഐ ലീഗ് ചെന്നൈ സിറ്റിക്ക്; കിരീടം ഉറപ്പിച്ചത് മിനര്‍വ പഞ്ചാബിനെ വീഴ്ത്തി
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 49.3 ഓവറില്‍ 242 റണ്‍സിന് ഇന്ത്യ പുറത്താവുകയും ചെയ്തു. ഈ മത്സരം എട്ടു റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ഓസീസിന്റെ 313 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48.2 ഓവറില്‍ 281 റണ്‍സിനാണ് ഓള്‍ഔട്ടായത്. 32 റണ്‍സിനായിരുന്നു മത്സരത്തില്‍ ഓസീസ് ജയിച്ചത്. ഇതോടെ ക്രിക്കറ്റ് ലോകത്തെ അപൂര്‍വ്വ സാമ്യത സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. 291 ാം പന്തിന് ജിഎസ്ടി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവുമായാണ് സോഷ്യല്‍ മീഡിയ ഈ സാമ്യത ചര്‍ച്ചചെയ്യുന്നത്.
48.2 ഓവര്‍ (290 പന്തുകള്‍) പൂര്‍ത്തിയാകുമ്പോഴേക്കും മത്സരം ജയിച്ചോ ഔള്ഔട്ടായോയാണ് ഇന്ത്യ കളിയവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ആറു വിക്കറ്റിന് ജയിച്ച ആദ്യ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 48.2 ഓവറിലായിരുന്നു. വെറും നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യ അന്ന കളി ജയിച്ചത്.