ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഓസീസിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഡുപ്ലെസി പറയുന്നു
ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഓസീസിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഡുപ്ലെസി പറയുന്നു
ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് ഡുപ്ലെസിയുടെ പ്രവചനം
duplesis
Last Updated :
Share this:
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. സെമി ഫൈനലുകളും ഫൈനലും മാത്രം അവശേഷിക്കെ ഇത്തവണത്തെ കലാശപോരാട്ടം ആരൊക്കെത്തമ്മിലാകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചതിനു പിന്നാലെയാണ് പ്രോട്ടീസ് നായകന്റെ പ്രതികരണം.
ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് ഡുപ്ലെസിയുടെ പ്രവചനം. ലീഗ് ഘട്ടത്തിലെ ടീമുകളുടെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് പ്രോട്ടീസ് നായകന് ഈ വിലയിരുത്തലില്‍ എത്തിച്ചേര്‍ന്നത്. 'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ന്യൂസിലന്‍ഡ് ഫോം നഷ്ടപ്പെട്ട നിലയിലാണ്, അതിനാല്‍ തന്നെ ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലിനാണ് സാധ്യത കൂടുതല്‍' താരം പറഞ്ഞു.
ഓസ്ട്രേലിയയെ ഇംഗ്ലണ്ട് തോല്‍പ്പിക്കുമെന്ന് വിലയിരുത്തല്‍ നടത്തിയ ഡുപ്ലെസി തങ്ങള്‍ അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഇന്ത്യയാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ ദക്ഷിണാഫ്രിക്ക ഓസീസിനോട് പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേനെ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ഏക തോല്‍വി ഇംഗ്ലണ്ടിനെതിരെയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.