ടീമുകള്‍ സ്‌റ്റേഡിയത്തിലെത്തി; ടോസ് അല്‍പ്പസമയത്തിനകം

News18 Malayalam
Updated: November 1, 2018, 12:19 PM IST
ടീമുകള്‍ സ്‌റ്റേഡിയത്തിലെത്തി; ടോസ് അല്‍പ്പസമയത്തിനകം
  • Share this:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തിനായി ഇന്ത്യാ വിന്‍ഡീസ് ടീമുകള്‍ കാര്യവട്ടം സ്റ്റേഡിയത്തിലെത്തി. പ്രത്യേക ബസുകളിലാണ് കോവളത്തെ ഹോട്ടലില്‍ നിന്ന് ടീമുകള്‍ സ്‌റ്റേഡിയത്തിലേക്ക് വന്നത്. ഉച്ഛയ്ക്ക് 1.30 നാണ് മത്സരം തുടങ്ങുന്നത്. കളിയുടെ ടോസിങ്ങ് അല്‍പ്പസമയത്തിനകം നടക്കും.

ഇന്നത്തെ മത്സരത്തില്‍ ടോസ് ജയിക്കുകയാണെങ്കില്‍ രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ എല്ലാ മത്സരത്തിലും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമാവും. കഴിഞ്ഞ നാല് മത്സരത്തിലും വിരാടിന് തന്നെയായിരുന്നു ടോസ് വിജയം.

സ്‌കോര്‍ പിന്തുടരുന്നവര്‍ക്ക് വിജയ സാധ്യതയെന്ന് സോണി ചെറുവത്തൂര്‍

റണ്ണൊവുകുന്ന പിച്ചില്‍ ടോസിങ്ങ് നിര്‍ണ്ണായകമാകും. പരമ്പരയില്‍ 2- 1 ന് ഇന്ത്യ മുന്നിലാണ്. ആദ്യ മത്സരവും നാലാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരമായിരുന്നു വിന്‍ഡീസ് ജയിച്ചത്. രണ്ടം മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കളിയാവേശത്തില്‍ കാര്യവട്ടം; സ്‌റ്റേഡിയവും പരിസരവും നിറഞ്ഞ് ആരാധകര്‍

മുംബൈയില്‍ നടന്ന നാലാം മത്സരത്തില്‍ 224 റണ്ണിനായിരുന്നു ഇന്ത്യ ജയിച്ചത്. രോഹിതിന്റെയും അമ്പാട്ടി റായിഡുവിന്റെയും സെഞ്ച്വറിയും കുല്‍ദീപിന്റെയും ഖലീല്‍ അഹമ്മദിന്റെയും ബോളിങ്ങ് പ്രകടനവുമായിരുന്നു ഇന്ത്യയെ തുണച്ചത്. ഇതുവരെയുള്ള മത്സരങ്ങളില്‍ മത്സരത്തിന്റെ തലേദിവസം ഇന്ത്യ പന്ത്രണ്ട് അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മത്സരത്തില്‍ ഇതുവരെയും പ്രഖ്യാപനം നടത്തിയിട്ടില്ല.

First published: November 1, 2018, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading