ശ്രീലങ്കയ്ക്കെതിരായ (Sri Lanka) ടെസ്റ്റ്, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ (Indian team) പ്രഖ്യാപിച്ചു. ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ് (Sanju Samson)ഇടംപിടിച്ചു. 18 അംഗ സംഘത്തില്‍ ഇഷാന് കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ മാസം 24നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.
വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും 10 ദിവസത്തെ വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് ടീമിലേക്ക് സഞ്ജു എത്തിയേക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. എന്നാല്‍ അന്ന് ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിലേക്ക് തിരിച്ചെത്തി.
NEWS - The All-India Senior Selection Committee has picked an 18-member squad for the upcoming Paytm T20I and Test series against Sri Lanka. Team India are set to play three T20Is in Lucknow and Dharamsala and two Tests in Mohali and Bengaluru respectively.@Paytm#INDvSL
ടി20 പരമ്പരയ്ക്കുള്ള ടീമിനു പുറമേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിക്കു പകരം രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിന്റെയും നായകനായി പ്രഖ്യാപിച്ചു.
ടി 20 പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കുന്ന കോഹ്ലിയെ ഉള്‍പ്പെടുത്തിയാണ് ടെസ്റ്റ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ടെസ്റ്റ് സ്പഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. ടെസ്റ്റില്‍ റിഷഭ് പന്തിനൊപ്പം യുവതാരം കെ.എസ്. ഭരതിനെയും വിക്കറ്റ് കീപ്പറായി പരിഗണിച്ചിട്ടുണ്ട്. പ്രിയങ്ക് പഞ്ചാലും സൗരഭ് കുമാറുമാണ് ടീമിലെ സര്‍പ്രൈസ് താരങ്ങള്‍.
ടി20 ടീം:- രോഹിത് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹാല്‍, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, ആവേശ് ഖാന്.
ടെസ്റ്റ് ടീം:- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പഞ്ചാല്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ.എസ്. ഭരത്, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.