• HOME
 • »
 • NEWS
 • »
 • sports
 • »
 • ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ - ഓസ്‌ട്രേലിയ അവസാന ടെസ്റ്റ്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ - ഓസ്‌ട്രേലിയ അവസാന ടെസ്റ്റ്

1,10000 പേര്‍ക്കാണ് ഈ സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക

 • Share this:

  ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര തീയതികളും സ്റ്റേഡിയങ്ങളും പ്രഖ്യാപിച്ചു. 2023ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള തീയതികള്‍ ബിസിസിഐ ആണ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വികസിപ്പിച്ച അഹമ്മദാബാദിലെ സ്റ്റേഡിയത്തിലാകും അവസാന മത്സരം നടക്കുക. 132,000 പേരെ വഹിക്കാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് ഇത് എന്ന് cricket.com.au റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ വച്ചാകും ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ പുരുഷ ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരം.

  നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നാഗ്പൂരില്‍ ഫെബ്രുവരി 9ന് കളി ആരംഭിക്കും. ഡല്‍ഹിയിൽ ഫെബ്രുവരി 17ന് , ധര്‍മ്മശാലയില്‍ മാര്‍ച്ച് 1ന് എന്നിങ്ങനെയും മത്സരങ്ങൾ നടക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  അഹമ്മദാബാദില്‍ മാര്‍ച്ച് 9ന് നടക്കുന്നത് പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള ഡേ-നൈറ്റ് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ഇന്ത്യയോട് ഇംഗ്ലണ്ട് പരാജയപ്പെട്ട മത്സരമാണ് ഈ വേദിയില്‍ അവസാനമായി നടന്നത്.

  ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്ത മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന 2013-14 ലെ ആഷസ് ടെസ്റ്റായിരുന്നു. അന്ന് 91,112 പേരായിരുന്നു മത്സരം കാണാൻ എത്തിയിരുന്നത്.

  Also read: ‘ഒരു ബാഹ്യശക്തികള്‍ക്കും ഞങ്ങളെ തകര്‍ക്കാവില്ല’; ടീം വിടുമെന്ന പ്രചാരണം തള്ളി ക്രിസ്റ്റ്യാനോ റോണാള്‍ഡോ

  അതേസമയം, ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. 1,10000 പേര്‍ക്കാണ് ഈ സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക. 2020ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് വേദിയായതും അഹമ്മദാബാദിലെ ഈ സ്റ്റേഡിയമാണ്.

  2017ല്‍ ഓസ്ട്രേലിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പര്യടനം നടത്തിയ വേദിയാണ് ധര്‍മ്മശാല. അന്ന് സ്റ്റീവ സ്മിത്ത് നയിച്ച ടീം ദലൈലാമയെ സന്ദര്‍ശിച്ചതൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മുമ്പ് 2013ലും 2008ലും ഡല്‍ഹിയില്‍ നടന്നിരുന്നു. അതേസമയം, 2008ല്‍ ജാസണ്‍ ക്രെസ്സയുടെ അരങ്ങേറ്റത്തില്‍ തന്നെ 12 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിലാണ് നാഗ്പൂര്‍ അവസാനമായി ഓസീസിന് ആതിഥേയത്വം വഹിച്ചത്.

  മുമ്പ് 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ നിന്ന് പുറത്തായ മത്സരത്തിലാണ് ഓസ്ട്രേലിയ അഹമ്മദാബാദില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മത്സരം കാഴ്ചവെച്ചത്.

  അഹമ്മദാബാദിലെ സ്റ്റേഡിയം ഇതിനുമുമ്പും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരുടെ പേരുകള്‍ തെറ്റായി ഉച്ചരിച്ച സംഭവം നടന്നതും ഇതേ വേദിയിലാണ്. 2020ലായിരുന്നു ഈ സംഭവം നടന്നത്.

  മാത്രമല്ല ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലിന് ആതിഥേയത്വം വഹിച്ചതും ഇതേ വേദിയായിരുന്നു. റെക്കോര്‍ഡ് കാണികളാണ് ഇവിടെ മത്സരം കാണാനായി എത്തിയിരുന്നത്. ഏകദേശം 101,566 പേര്‍ ഈ മത്സരം കാണാനായി എത്തിയിരുന്നു.

  ധര്‍മ്മശാലയിലേക്ക് എത്തുന്നതില്‍ സ്മിത്ത് വളരെ സന്തോഷവാനായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അവിടെയാണ് അദ്ദേഹം ആദ്യ ഇന്നിംഗ്‌സില്‍ തന്റെ മൂന്നാം സെഞ്ചുറിയോടെ അതിശയകരമായ വ്യക്തിഗത പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ആ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഈ ഓര്‍മ്മകള്‍ ആരാധകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നവയാണ്.

  2023ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ നാല് ടെസ്റ്റുകളുള്ള അവസാന പരമ്പരയായിരിക്കാം. ഇനിമുതല്‍ ഓസ്ട്രേലിയ-ഇന്ത്യ പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

  Published by:user_57
  First published: