• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രോഹിത് ടീമിൽ; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

meera | news18india
Updated: December 5, 2018, 1:42 PM IST
രോഹിത് ടീമിൽ; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
meera | news18india
Updated: December 5, 2018, 1:42 PM IST
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് വിരാട് കോലിയും സംഘവുമിറങ്ങുന്നു. ഓസ‌്ട്രേലിയൻ മണ്ണിൽ ടെസ‌്റ്റ‌് പരമ്പരനേട്ടമെന്ന‌ ഇന്ത്യയുടെ സ്വപ‌്നത്തിന‌ത്തിനുള്ള അവസരം കൂടിയാണ് ഇത‌്. ഒാസ്ട്രേലിയയെ നേരിടാനുള്ള ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളക്ക് ശേഷം രോഹിത് ശർമ്മ വീണ്ടും ടെസ്റ്റ് ടീമിൽ ഇടംനേടിയെന്നതാണ് പ്രത്യേകത.

മുരളി വിജയ് , കെ.എൽ രാഹുൽ , ചേതേശ്വർ പൂജാര , വിരാട് കോഹ്‌ലി , അജിൻക്യ രഹാനെ , രോഹിത് ശർമ്മ , ഹനുമ വിഹാരി , റിഷാബ് പാന്ത് , ആർ അശ്വിൻ , ജസ്പ്രിത് ബുംറാ , ഇഷാന്ത് ശർമ്മ , മുഹമ്മദ് ഷമി എന്നിവരാണ് ടീമിൽ ഇടംനേടിയത്.

മൂന്നാമതും സൽമാൻ; FORBES സെലിബ്രിറ്റി പട്ടികയിൽ മമ്മൂട്ടിയും
Loading...

ടീമിന്റെ വജ്രായുധമായി കരുതിവച്ച പൃഥ്വി ഷായ്ക്ക‌് പരിക്കേറ്റത‌് തിരിച്ചടിയായി. അതേസമയം, മുരളി വിജയ‌്‌യും ലോകേഷ‌് രാഹുലും ഫോമിലെത്തിയത‌് കോഹ‌്‌ലിക്ക‌് ആശ്വാസം പകരും. നാല‌് ടെസ‌്റ്റുകളാണ‌് പരമ്പരയിലുള്ളത‌്.

പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന‌് ടീമിനുപുറത്തായ മുൻ ക്യാപ‌്റ്റൻ സ‌്റ്റീവ‌് സ‌്മിത്തും ഡേവിഡ‌് വാർണറും ഇല്ലാത്ത ഓസീസ‌് താരതമ്യേന ദുർബലരാണ‌്. എങ്കിൽ പോലും മിച്ചെൽ സ‌്റ്റാർക്‌, പാറ്റ‌് കമ്മിൻസ‌്, ജോഷ‌് ഹാസൽവുഡ‌് എന്നിവരടങ്ങുന്ന പേസ‌് സഖ്യം ഇന്ത്യക്ക‌് ഭീഷണി ഉയർത്തും. ഉസ‌്മാൻ ഖവാജ, ഷോൺ മാർഷ‌്, ആരോൺ ഫിഞ്ച‌് എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ‌് നിരയും ഒാസ്ട്രേലിയയുടെ പ്രതീക്ഷയാണ്.

First published: December 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍