Virat Kohli | വിരാട് കോഹ്ലിയുടെ പ്രധാന കരുത്ത് വെളിപ്പെടുത്തി ഇന്ത്യയുടെ ബാറ്റിങ്ങ് കോച്ച് വിക്രം റാഥോർഡ്

'വിൻഡീസിനെതിരെ ആദ്യ മത്സരത്തിൽ ഒരു പന്ത് പോലും ഉയർത്തി അടിക്കാതെ ഇരട്ട സെഞ്ച്വറി നേടാൻ കോഹ്ലിക്ക് കഴിഞ്ഞു'

News18 Malayalam | news18-malayalam
Updated: June 28, 2020, 9:42 AM IST
Virat Kohli | വിരാട് കോഹ്ലിയുടെ പ്രധാന കരുത്ത് വെളിപ്പെടുത്തി ഇന്ത്യയുടെ ബാറ്റിങ്ങ് കോച്ച് വിക്രം റാഥോർഡ്
News18
  • Share this:
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ബാറ്റിങ്ങിലെ സാങ്കേതികത്തികവും സ്ഥിരതയുമാണ് കോഹ്ലിയുടെ സവിശേഷത. ഇപ്പോഴിതാ, കോഹ്ലിയുടെ ബാറ്റിങ് മികവിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാഥോർഡ്.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ കരുത്ത് സാഹചര്യവുമായി അതിവേഗം പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്‍റെ കഴിവാണെന്ന് റാഥോർഡ് പറയുന്നു. മറ്റാരെക്കാളും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് കോഹ്ലിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്പോർട്സ് പോർട്ടലിന്റെ ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു റാഥോർഡ്.

"എന്നെ സംബന്ധിച്ചിടത്തോളം, വിരാട് കോഹ്ലിയുടെ ഏറ്റവും പ്രധാന കരുത്ത് കളിയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത ആണ്. ലോകത്തെ ഏറ്റവും മികച്ച താരമാകാൻ വേണ്ടി കഠിനമായി പ്രവർത്തിക്കുന്നു," റാഥോർഡ് പറയുന്നു.

"സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിയുടെ ഗതി മാറ്റാൻ കഴിവുള്ള കളിക്കാരനാണ് കോഹ്ലി. എല്ലാ ഫോർമാറ്റുകളും വ്യത്യസ്തമായി കളിക്കുന്നു, അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്." റാഥോർഡ് പറഞ്ഞു. 2016 ൽ വെസ്റ്റ് ഇൻഡീസിനെതിരായ കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറി, ഏതു സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കഴിയുമെന്നത് വ്യക്തമാക്കുന്നു.
TRENDING:കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS]
"ഞാൻ കണ്ട ഏറ്റവും മികച്ച ഉദാഹരണമാണ് 2016 ഐ‌പി‌എല്ലിൽ അദ്ദേഹം നാല് സെഞ്ച്വറികളും 40 തകർപ്പൻ സിക്സറുകളും അടിച്ചത്. അദ്ദേഹം മികച്ച ഫോമിലൂടെ കടന്നുപോവുകയായിരുന്നു, അതിനുശേഷമായിരുന്നു ഞങ്ങളുടെ വെസ്റ്റ് ഇൻഡീസ് പര്യടനം. ഐ‌പി‌എല്ലിൽ രണ്ടുമാസം അങ്ങനെ കളിച്ചതിന് ശേഷം വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്നു. ആദ്യ മത്സരത്തിൽ ഒരു പന്ത് പോലും ഉയർത്തി അടിക്കാതെ ഇരട്ട സെഞ്ച്വറി നേടി"- റാഥോർഡ് പറഞ്ഞു.
First published: June 28, 2020, 9:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading