ഹൈദരാബാദ്: ഓസീസിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. കങ്കാരുക്കള്‍ ഉയര്‍ത്തിയ 237 ലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്. മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ കേദാര്‍ ജാദവും സീനിയര്‍ താരം എംഎസ് ധോണിയും ചേര്‍ന്നാണ് വലിയ അപകടമില്ലാതെ വിജയത്തിലെത്തിച്ചത്. ജാദവ് 87 പന്തുകളില്‍ നിന്ന് 81 ഉം ധോണി 72 പന്തുകളില്‍ നിന്നും 59 ഉം റണ്‍സ് നേടി.
നേരത്തെ ഓസീസിന്റേതിനു സമാനമായി വിക്കറ്റ് നഷ്ടത്തോടെയായിരുന്നു ഇന്ത്യയും ബാറ്റിങ് തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെശിഖര് ധവാനാണ് പുറത്തായത്. പിന്നീട് 37 റണ്‍സെടുത്ത രോഹിത്തും 44 റണ്‍സെടുത്ത കോഹ്ലിയും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു. അമ്പാട്ടി റായിഡു 13 റണ്‍സുമായി പുറത്തായി.
Also Read: 'വിജയ് ശങ്കര്‍ സൂപ്പറാ'; ബൗണ്ടറി ലൈനരികിലൂടെ തെന്നി നീങ്ങി തകപ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം
നേരത്തെ ആദ്യം ബാറ്റുചെയ്ത ഓസീസിനെ അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന് ഖവാജയും 40 റണ്‍സടിച്ച മാക്സ്വെല്ലുമാണ് ഭേദപ്പെട്ട സ്കോറിലേക്ക നയിച്ചത്. റണ്ണൊന്നുമെടുക്കാതെ നായകന് ആരോണ്‍ ഫിഞ്ച് മടങ്ങിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചെങ്കിലും ഖവാജയും സ്റ്റോയിനിസും (37) ചേര്‍ന്ന് സന്ദര്‍ശകരെ കരകയറ്റകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത് സ്റ്റോയിനിസിനെ പുറത്താക്കി കേദര്‍ ജാദവ് കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച വന്നത്.
അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഖവാജയെ കുല്‍ദീപ് യാദവും മടക്കിയതോടെ ഓസീസിസന്റെ ചെറുത്ത് നില്‍പ്പ് ഏറെക്കുറെ അവസാനിക്കുകയായിരുന്നു. ടി20 പരമ്പരയിലെ ഓസീസിന്റെ ഹീറോ മാക്സ്വെല് 51 പന്തുകളില്‍ നിന്ന് 40 റണ്ണോടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഷമിയ്ക്ക് മുന്നില്‍ താരവും വീഴുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, India vs australia, India vs australia live score, Indian cricket, Indian cricket team, അന്താരാഷ്ട്ര ക്രിക്കറ്റ്, ഇന്ത്യ ക്രിക്കറ്റ്, ഓസ്ട്രേലിയൻ ക്രിക്കറ്റ്