ബിര്‍മിങ്ഹാം: അവസാന നിമിഷം വരെ വിജയസാധ്യതകള്‍ മാറിമറിഞ്ഞതായിരുന്നു ഇന്ത്യ ബംഗ്ലാദേശ് മത്സരം. സൈഫുദ്ദീനെന്ന താരം ക്രീസില്‍ നില്ക്കുന്നിടത്തോളം ഇന്ത്യക്ക് ജയം ഉറപ്പിക്കാനും കഴിയില്ലായിരുന്നു. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ബൂമ്ര സൈഫൂദ്ദീനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ എറിഞ്ഞിടുകയായിരുന്നു.
മികച്ച തുടക്കമായിരുന്നു ബംഗ്ലാദേശിനും ലഭിച്ചത്. എന്നാല്‍ ഷമി തമീം ഇഖ്ബാലിനെ വീഴ്ത്തിയതോടെ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. പിന്നീട് ഷാകിബ് റഹീമിനെയും ലിട്ടണ്‍ ദാസിനെയും കൂട്ട് പിടിച്ച് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും ഹര്‍ദിക് പാണ്ഡ്യയിലൂടെ ഇന്ത്യ മത്സരം വരുതിയിലാക്കുകയും ചെയ്തു.
സൗമ്യ സര്‍ക്കാര്‍, ഷാകിബ് അല്ഹസന്, ലിട്ടണ്‍ദാസ് എന്നിവരെ വീഴ്ത്തിയ ഹര്‍ദിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ചെയ്യാന്‍ കഴിയാത്തത് ബൗളിങ്ങിലൂടെ താരം വീട്ടുകയും ചെയ്തു. ഹുസൈന്, സാബിര്‍ റഹ്മാന്, റൂബെല്‍ ഹുസൈന്, മുസ്താഫിസുര്‍ റഹ്മാന് എന്നിവരെ വീഴ്ത്തിയാണ് ബൂമ്ര ഇന്ത്യക്ക് ജയവും സെമി ബര്‍ത്തും നല്‍കിയത്. നേരത്തെ 104 റണ്‍സുമായി ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി നേടിയ രോഹിത്ത ശര്‍മയാണ് മത്സരത്തിലെ താരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.