ബിര്‍മിങ്ഹാം: ബംഗ്ലാദേശിനെ വീഴ്ത്തിയ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നിരിക്കുകയാണ്. രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു ബിര്‍മിങ്ഹാമില്‍. ഒരുബംഗ്ലാദേശ് ബാറ്റ്സ്മാനെയും വലിയ ഇന്നിങ്സിലേക്ക് പോകാന്‍ അനുവദിക്കാതിരുന്നതും നിര്‍ണായകമായി. ഇന്ത്യന്‍ ജയത്തിന് കാരണമായ 5 ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം
1. ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരംമത്സരം പുരോഗമിക്കന്തോറും സ്ലോ ആകുന്ന എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് തന്നെയായിരുന്നു ജയസാധ്യത. ടോസിലെ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു
2. രോഹിത് - രാഹുല്‍ സഖ്യം നേടിയത് 180ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി രോഹിതും രാഹുലും. 180 റണ്‍സിന്റെ ഓപ്പണിങ് സഖ്യം ബംഗ്ലാ ബൗളര്‍മാരെ ശരിക്കും പ്രഹരിച്ചു
3. ബംഗ്ലാദേശിന് മികച്ച കൂട്ടുകെട്ടില്ല315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ തുടക്കത്തിലെ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ഒരൊറ്റസെഞ്ച്വറി കൂട്ടുകെട്ട് പോലും ഉണ്ടായില്ല
4. ഡെത്ത് ഓവറുകളില്‍ ഭുവിയുടെ സാന്നിധ്യംവിക്കറ്റെടുക്കുന്നെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് ഷമി റണ്‍സ് വഴങ്ങുന്നത് ഇന്ത്യക്ക് തലവേദനയായിരുന്നു. ഭുവനേശ്വറെ ടീമിലുള്‍പ്പെടുത്തിയതോടെ ബുമ്രക്ക് നല്ല പിന്തുണ ലഭിച്ചു.
5. ഹാര്‍ദിക് എന്ന ബൗളര്ആറാമതൊരു പാര്‍ട് ടൈം ബൗളറെ പോലും ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യ പന്ത് കൊണ്ട് മികവ് കാട്ടേണ്ടത് അനിവാര്യമായിരുന്നു. 10 ഓവറും എറിഞ്ഞ താരം 3 വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.