• HOME
  • »
  • NEWS
  • »
  • sports
  • »
  • അണ്ടർ 18 സാഫ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ; ഫൈനലിൽ ബംഗ്ലാദേശിനെ വീഴ്ത്തി

അണ്ടർ 18 സാഫ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ; ഫൈനലിൽ ബംഗ്ലാദേശിനെ വീഴ്ത്തി

പരുക്കൻ അടവുകൾ ഏറെ കണ്ട മത്സരത്തിൽ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു

Football

Football

  • Share this:
    കാഠ്മണ്ഠു: 18 വയസിൽ താഴെയുള്ളവരുടെ സാഫ് ഫുട്ബോളിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം.

    രണ്ടാം മിനിറ്റിൽ തന്നെ ബിക്രം പ്രതാപ് സിംഗിലൂടെ ഇന്ത്യ മുന്നിലെത്തി. 38 ആം മിനിറ്റിൽ അരാഫത്ത് ബംഗ്ലാദേശിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ രവി ബഹാദൂർ റാണയുടെ ഗോളാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.

    പരുക്കൻ അടവുകൾ ഏറെ കണ്ട മത്സരത്തിൽ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും പത്തുപേരിലേക്ക് ചുരുങ്ങിയിരുന്നു. മത്സരം 40 മിനുട്ട് പിന്നിട്ടതോടെ ഒരു ബംഗ്ലാദേശ് താരം കൂടി ചുവപ്പ് കണ്ടതോടെ ഒമ്പതുപേരുമായാണ് അവർ കളിച്ചത്.

    ഇന്ത്യയുടെ കിരീടനേട്ടത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ ടീം അംഗങ്ങളെ അഭിനന്ദിച്ചു.

    ഇതാദ്യമായാണ് ടൂർണമെന്റിൽ ഇന്ത്യ ചാംപ്യൻമാരാകുന്നത്.
    First published: