HOME » NEWS » Sports » INDIA BEAT ENGLAND BY 66 RUNS IN 1ST ODI IN PUNE INT SAR

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം; പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകളും ഷർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

News18 Malayalam | news18-malayalam
Updated: March 23, 2021, 10:40 PM IST
ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം; പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ
news18
  • Share this:
ആവേശകരമായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യൻ ബൗളർമാരാണ് മത്സരം കൈപ്പിടിയിലാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകളും ഷർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. അരങ്ങേറ്റ മൽസരത്തിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് പ്രസീദ് കൃഷ്ണയുടെ പേരിലായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും ക്രൂനല്‍ പാണ്ഡ്യയുടെയും കെ.എല്‍.രാഹുലിന്റെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ധവാന്‍ 98 റണ്‍സും കോലി 56 റണ്‍സുമെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാഹുല്‍ 62 റണ്‍സെടുത്തും ക്രൂനല്‍ 57 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ന്യൂസിലൻഡ് - ബംഗ്ലാദേശ്: പരമ്പര ന്യൂസിലൻഡിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അമ്പയറിങ്ങ് വിവാദം

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. വളരെ ഇഴഞ്ഞ മട്ടിലുള്ള തുടക്കമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യൻ സ്കോർ 64 എത്തിയപ്പോൾ ബെൻ സ്റ്റോക്സ് രോഹിത് ശർമയെ ബട്ട്‌ലറുടെ കൈകളിൽ എത്തിച്ചു. അതിനു ശേഷം വന്ന കോഹ്ലി ധവാനൊപ്പം ചേർന്ന് റൺ റേറ്റ് മെച്ചപെടുത്തി. 56 റൺസ് നേടിയ കോഹ്ലിയെ പുറത്താക്കികൊണ്ട് മാർക്ക് വുഡ് വഴിത്തിരിവുണ്ടാക്കി. അതിനുശേഷം വന്ന ശ്രേയസ് അയ്യർക്കും ഹാർദിക് പാണ്ട്യക്കും സ്കോർബോർഡിലേക്ക് അധികമൊന്നും സംഭാവന നൽകാനായില്ല.

95 റണ്‍സിലെത്തിയ ധവാന്‍ പിന്നീട് റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചു. ഒടുവില്‍ 98 റണ്‍സെടുത്ത ധവാന്‍ പുറത്തായി. 106 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് താരം 98 റണ്‍സ് നേടിയത്. പക്ഷേ അര്‍ഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന അരങ്ങേറ്റതാരം ക്രൂനല്‍ പാണ്ഡ്യയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 45 ഓവറില്‍ 250 കടത്തി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനമാണ് രാഹുലും ക്രുനാലും കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയുമായി ക്രൂനൽ പാണ്ട്യ റെക്കോർഡിട്ടു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് 3 വിക്കറ്റുകൾ വീഴ്ത്തി.

നാൽപ്പത്തിയൊന്നാം വയസിലെ ലോകകപ്പ് ലക്ഷ്യവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും നൽകിയത്. വെറും 11.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. അരങ്ങേറ്റക്കാരനായ പ്രസീദ് കൃഷ്ണ എറിഞ്ഞ പതിനഞ്ചാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കികൊണ്ട് ഓപ്പണിങ്ങ് കൂട്ടുകെട്ട് തകർത്തു. കൃത്യമായ ഇടവേളകളിൽ ബെൻ സ്റ്റോക്സിന്റെയും, ബെയർസ്‌റ്റോയുടെയും, ഇയോൻ മോർഗന്റെയും വിക്കറ്റുകൾ വീഴ്ത്തികൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണർമാരൊഴികെ ആർക്കും തന്നെ പറയത്തക്ക പ്രകടനം കാഴ്ച വെക്കാനായില്ല.
Published by: Aneesh Anirudhan
First published: March 23, 2021, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories