HOME » NEWS » Sports » INDIA BEAT PAKISTAN TO WIN FIRST EDITION OF ASIA CUP IN 1984 GH

India Beat Pakistan Asia Cup 1984 | പ്രഥമ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിട്ട് ഇന്നേക്ക് 37 വർഷം

India Beat Pakistan Asia Cup 1984 | ശ്രീലങ്കക്കും പാകിസ്ഥാനുമെതിരെയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചതോടെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ശ്രീലങ്ക പാകിസ്ഥാനെതിരെ ജയിക്കുകയും ഇന്ത്യക്കെതിരെ തോൽക്കുകയും ചെയ്തു. പാകിസ്ഥാനാകട്ടെ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി.

News18 Malayalam | news18-malayalam
Updated: April 14, 2021, 3:29 PM IST
India Beat Pakistan Asia Cup 1984 | പ്രഥമ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിട്ട് ഇന്നേക്ക് 37 വർഷം
Asia_Cup_1984
  • Share this:
India Beat Pakistan Asia Cup 1984 | 1983 ലോകകപ്പ് വിജയമാണ് ഇന്ത്യയിൽ ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്. 1984 ലെ ഏഷ്യ കപ്പിൽ കൂടി വിജയിച്ചതോടെ ഈ സ്വീകാര്യത പിന്നെയും ഉയർന്നു. ക്രിക്കറ്റ് കളിക്കാരനായി തീരണം എന്ന് ഓരോ ഇന്ത്യൻ യുവത്വവും ചിന്തിച്ച് തുടങ്ങുന്നത് അങ്ങനെയാണ്.

1984 ലാണ് ആദ്യ ഏഷ്യാ കപ്പ് നടക്കുന്നത്. റോത്ത്മാൻസ് ഏഷ്യ കപ്പ് എന്നായിരുന്നു ആദ്യ എഡിഷൻ നാമകരണം ചെയ്തിരുന്നത്. ഏപ്രിൽ 6 മുതൽ 13 വരെ യുഎഇയിലെ ഷാർജയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ് മാറ്റുരച്ചത്.

റൗണ്ട്‌ റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം. ഇതു പ്രകാരം ഓരോ ടീമിനും ടൂർണമെന്റിലെ മറ്റ് ടീമുകളുമായി ഓരോ മത്സരം വീതം ഉണ്ടാകും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമാണ് വിജയിയാവുക. ശ്രീലങ്കക്കും പാകിസ്ഥാനുമെതിരെയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചതോടെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ശ്രീലങ്ക പാകിസ്ഥാനെതിരെ ജയിക്കുകയും ഇന്ത്യക്കെതിരെ തോൽക്കുകയും ചെയ്തു. പാകിസ്ഥാനാകട്ടെ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി.

Also Read- Brian Lara 400 | ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന ആദ്യ താരം; ബ്രയൻ ലാറയുടെ ചരിത്ര നേട്ടത്തിന് 17 വയസ്

10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശ്രീലങ്കക്ക് എതിരെ ഇന്ത്യ നേടിയിരുന്നത്. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 41 ഓവറിൽ 97 റൺസിന് ശ്രീലങ്കയെ പുറത്താക്കി. ചേതൻ ശർമ്മ, മദൽ ലാൽ എന്നിവർ 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ മനോജ് പ്രഭാകർ രണ്ട് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വെറും 21.4 ഓവറിൽ ലക്ഷ്യം മറികടന്നു. 69 പന്തിൽ നിന്നും 51 റൺസ് എടുത്ത സുരേന്ദർ ഖന്നയുടെയും 32 പന്തിൽ നിന്നു 68 റൺസ് എടുത്ത ഖുലം പരാക്കറിന്റെയും മികവിൽ ആയിരുന്നു ഇന്ത്യയുടെ വിജയം.

ഏപ്രിൽ 13 നായിരുന്ന പ്രഥമ ഏഷ്യാ കപ്പ് വിജയിയെ നിർണ്ണയിക്കുന്ന മത്സരം. ഇന്ത്യക്ക് എതിരാളിയായി എത്തിയത് പാകിസ്ഥാൻ. 46 ഓവർ ആയി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്ക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി ഒരിക്കൽ കൂടി മികച്ച തുടക്കം നൽകിയ ഖന്ന 72 പന്തിൽ 56 റൺസ് എടുത്തു. ഗവാസ്ക്കർ പുറത്താകാതെ നേടിയ 36 റൺസും സന്ദീപ് പാട്ടിൽ നേടിയ 43 റൺസും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു. 46 ഓവറിൽ ഇന്ത്യ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ്.

189 റൺസ് പിന്തുടർന്ന പാകിസ്ഥാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 65 പന്തിൽ നിന്ന് 35 റൺസ് നേടിയ പാകിസ്ഥാൻ ഓപ്പണർ മൊഹസിൻ ഖാൻ ഒഴികെ ആരും കാര്യമായ സംഭാവനകൾ നൽകിയില്ല. ക്യാപ്റ്റൻ സഹീർ അബ്ബാസ് ഒരറ്റത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും  എട്ടാമത്തെ വിക്കറ്റായി അബ്ബാസും വീണു. ഒടുവിൽ 39.4 ഓവറിൽ 134 റൺസിൽ പാകിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചു. 54 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി രവി ശാസത്രി 40 റൺസ് വിട്ടു നൽകി മൂന്നു വിക്കറ്റ് എടുത്തു. 33 റൺസ് വിട്ടു നൽകി റോജർ ബിന്നിയും മൂന്നു വിക്കറ്റ് എടുത്തു.

പ്രഥമ ഏഷ്യാ കപ്പിൽ ചാമ്പ്യൻമാരായി തുടങ്ങിയ ഇന്ത്യ ഇതുവരെ ഏഴു തവണ ഏഷ്യാ കപ്പ് കിരീടം നേടിയിട്ടുണ്ട്.

Tags: Asia Cup, India, Pakistan, Srilanka, Cricket, Cricket Memory, ക്രിക്കറ്റ്, ഏഷ്യാ കപ്പ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക
Published by: Anuraj GR
First published: April 13, 2021, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories