• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIA BEATS ENGLAND TO QUALIFY FOR THE WORLD TEST CHAMPIONSHIP

ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഇന്ത്യ; മികച്ച വിജയം നേടിയ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക്

നാല് മാച്ചുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യ

നാല് മാച്ചുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യ

നാല് മാച്ചുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യ

  • Share this:
    ഇംഗ്ലണ്ടിനെ തറപറ്റിച്ച് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇടം നേടി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം മികച്ച നിലയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അടിയറവു പറയിച്ചു. 25 റണ്ണിന്റെ ഇന്നിംഗ്‌സ് വിജയം നേടിയ ഇന്ത്യ നാല് മാച്ചുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി.

    അക്‌സർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിനിന്റെയും ഉജ്ജ്വല പ്രകടനത്തിന് മുൻപിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ പതറി. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

    രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 54.5 ഓവറിൽ 135 റൺസ് നേടി. ഇന്ത്യയുടെ 160 റൺസ് ലീഡ് മറികടക്കാൻ എതിർടീമിനായില്ല. 30, 50 റൺസ് വീതം നേടിയ ജോ റൂട്ടും ഡാൻ ലോറൻസുമാണ് ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുമധികം പൊരുതിയത്.

    ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 160 റൺസിന്റെ ലീഡോട് കൂടി 365 റൺസ് സ്കോർ ചെയ്തിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ വാഷിംഗ്‌ടൺ സുന്ദർ മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷെ ചുരുക്കം റൺസുകൾക്ക് സെഞ്ച്വറി നഷ്‌ടമായത്‌ നിരാശാജനകമായി. 174 പന്തുകളിൽ സുന്ദർ 96 റൺസ് സ്കോർ ചെയ്തിരുന്നു.
    Published by:user_57
    First published:
    )}