മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടം പുനരാരംഭിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ ന്യൂസീലന്‍ഡ് ബാറ്റിങ്ങ് ആരംഭിക്കുമ്പോള്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങിനെയെന്ന് പരിശോധിക്കാം.
1. കിവീസ് ഇന്നിംഗ്സില്‍ അവശേഷിക്കുന്നത് 23 പന്തുകള്‍ മാത്രം. അതില്‍ 12 എണ്ണം ബുമ്രയുടേത്. 11 പന്തുകള്‍ ഭുവിയെറിയും. അപകടകാരി റോസ് ടെയ്ലറെ എത്രയും പെട്ടെന്ന് പുറത്താക്കിയാല്‍ വലിയ സ്കോറില്‍ നിന്ന് കിവികളെ തടയാം.
2. ന്യൂസിലന്‍ഡ് സ്കോര്‍ 240 റണ്‍സിനുള്ളില്‍ ഒതുക്കിയാല്‍ മത്സരത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ ആധിപത്യം ലഭിക്കും.
Also Read: സെമി പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് നീണ്ടതിന്റെ ഗുണം ആര്‍ക്ക്; മോണ്ടി പനേസര്‍ പറയുന്നു
3. മറുപടിയില്‍ രോഹിത് പതിവുപോലെയും രാഹുല്‍ കരുതലോടെയും കളിക്കുക.
4. എത്ര വലിയ സ്കോറും പിന്തുടരാന് മിടുക്കനായ വിരാട് കോഹ്ലിയെ സമ്മര്‍ദ്ദത്തിലാക്കാതെ ബാറ്റുചെയ്യുക.
5. ഇന്നും മഴക്ക് സാധ്യതയുള്ളതിനാല്‍ അനാവശ്യമായി വിക്കറ്റ് കളയാതിരിക്കുക, റണ്‍ നിരക്ക് കുറയാതെ കാക്കുക.
6. അധികം പരീക്ഷിക്കപ്പെടാത്ത മധ്യനിര കരുതിയിരിക്കുക. അമിതമായി പ്രതിരോധിക്കാതെ സിംഗിളുകള്‍ ശീലമാക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളി മെനയുക.
7. ട്രെന്റ് ബോള്‍ട്ടിനെയും ഫെര്‍ഗൂസനെയും മുന്‍വിധിയോടെ കളിക്കാതിരിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.