• HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്; അവർ പറയുന്നതേ നടക്കൂ, ആർക്കും എതിർക്കാൻ കഴിയില്ല - ഇമ്രാൻ ഖാൻ

ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്; അവർ പറയുന്നതേ നടക്കൂ, ആർക്കും എതിർക്കാൻ കഴിയില്ല - ഇമ്രാൻ ഖാൻ

ഇന്ത്യയുടെ കയ്യിൽ ഇഷ്ടം പോലെ പണമുണ്ടെന്നും അതിനാൽ തന്നെ അവരെ എതിർക്കാൻ ആർക്കും കഴിയില്ല എന്നുമാണ് പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്തിട്ടുള്ള മുൻ ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാൻ പറഞ്ഞത്

News18 Malayalam

News18 Malayalam

  • Share this:
    ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ കയ്യിൽ ഇഷ്ടം പോലെ പണമുണ്ടെന്നും അതിനാൽ തന്നെ അവരെ എതിർക്കാൻ ആർക്കും കഴിയില്ല എന്നുമാണ് പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്തിട്ടുള്ള മുൻ ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാൻ പറഞ്ഞത്. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

    പാകിസ്താനുമായി പരമ്പര കളിക്കുന്നത് രാജ്യത്തോട് കാണിക്കുന്ന ഒരു സഹതാപ പ്രകടനമായാണ് പല ക്രിക്കറ്റ് ബോർഡുകളും കാണുന്നതെന്നും ഇമ്രാൻ പറഞ്ഞു. ഇതിന് പിന്നിലുള്ള ഒരു കാര്യം തീര്‍ച്ചയായും പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുമൊക്കെ അത് പ്രധാനമാണ്. ഇന്ത്യയിലാണ് പണമുള്ളത്. അതിനാല്‍ ലോക ക്രിക്കറ്റിന്റെ കടിഞ്ഞാൺ ഇന്ത്യയുടെ കൈകളിലാണുള്ളത്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.


    നേരത്തെ, ഇന്ത്യ വിചാരിച്ചാല്‍ പാക് ക്രിക്കറ്റിന്റെ കഥ കഴിയുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനും മുൻ പാക് താരവും മുൻ കമന്റേറ്ററുമായ റമീസ് രാജ പറഞ്ഞിരുന്നു. പാകിസ്ഥാന്‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐസിസിയുടെ ഫണ്ടുകളില്‍ 90 ശതമാനം ഇന്ത്യയില്‍ നിന്നാണ് വരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ ഈ കാര്യം സൂചിപ്പിച്ചത്.

    'രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്ബത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് രാജ ചൂണ്ടിക്കാട്ടി.

    Also read- 'ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് അവിടെ തീരും'; റമീസ് രാജ

    'ഐസിസി നല്‍കുന്ന പണമാണ് പിസിബിയുടെ പ്രവര്‍ത്തനത്തിന്റെ 50 ശതമാനവും. ഐസിസിക്ക് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്. ഇത് വളരെ ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ്. ഐസിസി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി പോലെയാണ്. അത് നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ബിസിനസുകാരാണ്. അത് വഴി പാകിസ്ഥാന് സഹായം ലഭിക്കുന്നു. നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന് സഹായം നല്‍കുന്നത് നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നമ്മുടെ ക്രിക്കറ്റ് തീരും.'- റമീസ് രാജ പറഞ്ഞു.

    Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

    ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാകിസ്താൻ - ന്യൂസീലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.
    Published by:Naveen
    First published: