നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ |276 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കിവീസിന് 540 റണ്‍സ് വിജയലക്ഷ്യം

  IND vs NZ |276 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; കിവീസിന് 540 റണ്‍സ് വിജയലക്ഷ്യം

  26 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്‌സര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി.

  Image: BCCI, Twitter

  Image: BCCI, Twitter

  • Share this:
   ന്യൂസിലന്‍ഡിനെതിരായ(New Zealand) രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ(India) ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എടുത്തതിനു ശേഷമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍(62), ചേതേശ്വര്‍ പൂജാര (47), ശുഭ്മന്‍ ഗില്‍ (47), വിരാട് കോഹ്ലി(36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്‌സര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി.

   രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് തുടര്‍ന്ന കിവീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലാണ്. മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ഇനിയും ശേഷിക്കെ ന്യൂസിലന്‍ഡിന് തോല്‍വി ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരും. ന്യൂസിലന്‍ഡിനു വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് കൂടി വീഴ്ത്തി. കൂടാതെ രചിന്‍ രവീന്ദ്ര 3 വിക്കറ്റും വീഴ്ത്തി.


   108 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 62 റണ്‍സെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ - ചേതേശ്വര്‍ പൂജാര ഓപ്പണിങ് സഖ്യം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.


   ശ്രേയസ് അയ്യര്‍ (14), വൃദ്ധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
   Published by:Sarath Mohanan
   First published: