ബ്രിസ്ബന്‍: ഓസീസിനെതിരെ നാളെ നടക്കുന്ന ടി 20 മത്സരത്തിനുള്ള പന്ത്രണ്ട് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷം ടി 20 ടീമില്‍ തിരിച്ചെത്തിയ വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ നായകന്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യന്‍ ടീമിന്റെ പ്രധാന ശക്തി കരുത്തുറ്റ ബാറ്റിങ്ങ് നിരയാണ്.
പന്ത്രണ്ട് അംഗ ടീമില്‍ കുല്‍ദീവ് യാദവ് ചാഹലും സ്പിന്നര്‍മാരായി ഉള്‍പ്പെട്ടിട്ടുണ്ട്, ഇവരിലൊരാളാകും അന്തിമ ഇലവനില്‍ കളിക്കാന്‍ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് ടി 20 പരമ്പരയിലുള്ളത്. നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട സ്മിത്തും വാര്‍ണറും ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിലക്ക് നീക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുകയാണ്.
താരങ്ങള്‍ക്ക് തിരിച്ചടി; വിലക്ക് നീക്കണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി
തുടര്‍ തോല്‍വികളില്‍ ഉഴലുന്ന ഓസീസ് ടീം ഇന്ത്യക്കെതിരെ തിരിച്ച വരാന്‍ ഒരുങ്ങുമ്പോള്‍ സ്വന്തം മണ്ണിലെ ജയം വിദേശ പിച്ചിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ബൗളര്‍മാരായ ജസ്പ്രീത് ബൂംറയും ഭൂവനേശ്വര്‍ കുമാറും ഓസീസ് പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യൂസവന്ദ്ര ചാഹല്‍, ക്രൂനാല്‍ പാണ്ഡ്യ, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഖലീല്‍ അഹമ്മദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, India tour of Australia, Indian cricket team