കളംപിടിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ശേഷിക്കെ 166 റണ്‍സിന്റെ ലീഡ്

News18 Malayalam
Updated: December 8, 2018, 2:38 PM IST
കളംപിടിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ശേഷിക്കെ 166 റണ്‍സിന്റെ ലീഡ്
  • Share this:
അഡ്‌ലെയ്ഡ്: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിവസം കളയവസാനിച്ചപ്പോള്‍ ഇന്ത്യ 151 ന് മൂന്ന് എന്ന നിലയിലാണ്. 166 റണ്‍സിന്റെ ഓവറോള്‍ ലീഡും സന്ദര്‍ശകര്‍ക്കുണ്ട്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണോടെ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. നേരത്തെ ഓസീസിന്റെ ആദ്യ ഇന്നിങ്ങ്‌സ് 235 റണ്ണില്‍ അവസാനിച്ചിരുന്നു.

ആദ്യ ഇന്നിങ്ങ്‌സില്‍ 15 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ മികച്ച സ്‌കോര്‍ നേടി വിജയം നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മുരളി വിജയിയെ നഷ്ടമാവുകയായിരുന്നു. 18 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് മികച്ച രീതിയില്‍ തുടങ്ങിയ കെഎല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

Also Read:  'എല്ലാവരും ഇവിടെ പൂജാര അല്ല'; ഓസീസ് താരങ്ങളെ സ്‌ളെഡ്ജ് ചെയ്ത് പന്ത്

പിന്നീട് ഒത്തുചേര്‍ന്ന പൂജാരയും നായകന്‍ കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റവെ 34 റണ്‍സെടുത്ത കോഹ്‌ലി നഥാന്‍ ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്ങ്‌സിലെ സെഞ്ച്വറി നേട്ടക്കാരന്‍ പൂജാര ക്രീസിലുള്ളതാണ് ഇന്ത്യക്ക് പ്രതീക്ഷ.

Dont Miss:  'ലോകകപ്പ് നേടുന്നതില്‍ പങ്കുവഹിച്ചയാൾക്ക് വീണ്ടും അവസരം നല്‍കണമായിരുന്നു'; ധോണിയെക്കുറിച്ച് ഗംഭീര്‍

നേരത്തെ ഏഴിന് 191 എന്ന നിലയില്‍ കളിയാരംഭിച്ച ഓസീസിന് 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നാലെ അര മണിക്കൂറോളം മഴ മത്സരം തടസ്സപ്പെടുത്തുകയും ചെയ്തു. മത്സരം പുനരാരംഭിച്ചപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്ത ലിയോണ്‍ (24) ഹെഡിന് മികച്ച പിന്തുണ നല്‍കി. 72 റണ്ണെടുത്ത ഹെഡിനെയും ഹേസല്‍വുഡിനെയും ഷമിയാണ് മടക്കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 250 റണ്‍സായിരുന്നു നേടിയത്.

First published: December 8, 2018, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading