• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'സിക്സ'ടിച്ച് കുൽദീപ് യാദവ്; ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം


Updated: July 12, 2018, 9:23 PM IST
'സിക്സ'ടിച്ച് കുൽദീപ് യാദവ്; ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം

Updated: July 12, 2018, 9:23 PM IST
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു പന്തു ബാക്കിനിൽക്കെ 268 റൺസിന് എല്ലാവരും പുറത്തായി. ഏകദിന കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്‌ലർ (51 പന്തിൽ 53), ബെൻ സ്റ്റോക്സ് (103 പന്തിൽ 50) എന്നിവർ അർധസെഞ്ചുറി നേടി. പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായി സിദ്ധാർഥ് കൗൾ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.

പത്ത് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്റ്റോയും ഇന്ത്യൻ ബോളർമാരെ അനായാസമാണ് നേരിട്ടത്. എന്നാൽ, ചൈനാമെൻ ബോളർ കുൽദീപ് യാദവ് ബോൾ ചെയ്യാനെത്തിയതോടെ ഇംഗ്ലണ്ട്‌ നിര പതറി. ഒൻപതു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.

35 പന്തിൽ ആറു ബൗണ്ടറികളോടെ 38 റൺസെടുത്ത റോയിയാണ് ആദ്യം മടങ്ങിയത്. കുൽദീപിന്റെ പന്തിൽ ഉമേഷ് യാദവിനായിരുന്നു ക്യാച്ച്. പിന്നാലെ സ്കോർ 81ൽ നിൽക്കെ ജോ റൂട്ടും പുറത്തായി. ആറു പന്തിൽ മൂന്നു റൺസെടുത്ത റൂട്ടിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ‌ കുരുക്കി. ഒരു റണ്ണുകൂടി നേടിയതിനു പിന്നാലെ ബെയർസ്റ്റോയും പുറത്തായി. 35 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസെടുത്ത ബെയർസ്റ്റോയെയും കുൽദീപ് എൽ.ബിയിൽ കുരുക്കി.

ക്യാപ്റ്റൻ ഒയിൻ മോർഗനും ബെൻ സ്റ്റോക്സും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ സ്കോർ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ ചാഹൽ വക പ്രഹരം. 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്ത മോർഗനെ ചാഹൽ സുരേഷ് റെയ്നയുടെ കൈകളിലെത്തിച്ചു. ഇതോടെ അപകടം മണത്ത സ്റ്റോക്സ്, ജോസ് ബട്‍ലറുമായി ചേർന്ന് കളി മന്ദഗതിയിലാക്കി. വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ച സഖ്യം അഞ്ചാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. ഈ സഖ്യവും തകർത്തത് കുൽദീപായിരുന്നു.
Loading...
അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മോയിൻ അലി (23 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24), ആദിൽ റഷീദ് (16 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 22 റൺസ്) എന്നിവരാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. ഇന്ത്യക്കായി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. യുസ്‍‌വേന്ദ്ര ചാഹലും ഒരുവിക്കറ്റ് സ്വന്തമാക്കി.

 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍