HOME » NEWS » Sports » INDIA ENGLAND T20 SERIES STARTS ON FRIDAY INT SAR

India Vs England T20 | ഇനി ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏഴാമത് ട്വന്റി-ട്വന്റി ലോകകപ്പിന് മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ലോകം ഈ പരമ്പരയെ നോക്കിക്കാണുന്നത്

News18 Malayalam | news18-malayalam
Updated: March 11, 2021, 9:10 PM IST
India Vs England T20 | ഇനി ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
Kohli
  • Share this:
അഹമ്മദാബാദ്: ടെസ്റ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ട് പടയെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ടീം ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റായ ടി20യിൽ ഏറ്റുമുട്ടാൻ ഇറങ്ങുന്നു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്.

ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏഴാമത് ട്വന്റി-ട്വന്റി ലോകകപ്പിന് മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ലോകം ഈ പരമ്പരയെ നോക്കിക്കാണുന്നത്. വരാനിരിക്കുന്ന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് പുതുമുഖങ്ങൾക്കും ഇന്ത്യ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ഐ. പി. എൽ സീസണിൽ തിളങ്ങിയ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രാഹുൽ തേവാതിയ എന്നിവരെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. റിഷഭ് പന്തും ബുവനേശ്വർ കുമാറും ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ജസ്പ്രീത് ബുമ്ര, മുഹമ്മദ്‌ ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകി.

നിലവിലെ ഐ സി സി യുടെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ടീം. ഇയോൻ മോർഗൻ നയിക്കുന്ന ഇംഗ്ലണ്ട് നിര ഈ ഫോർമാറ്റിൽ തീർത്തും അപകടകാരികളാണ്. ജെയ്സൺ റോയ്, ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ്, ജോണി ബെയേർസ്റ്റോ, ജോസ് ബട്ട്ലർ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്സ്മാന്മാരുടെ വൻ നിരയാണ് ഇംഗ്ലണ്ടിനു വേണ്ടി ഇറങ്ങുന്നത്

നിലവിൽ ഐ സി സി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ബാറ്റിംഗ് നിരയുടെ കാര്യത്തിലും ഇംഗ്ലണ്ടിനോട് ഒപ്പം തന്നെ നിൽക്കുന്നു. കഴിഞ്ഞ ഐ പി എൽ സീസണിലും ഓസ്ട്രേലിയൻ പര്യടനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ശിഖർ ധവാൻ, രോഹിത് ശർമ, കെ. എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന താരങ്ങളാണ്.

ഇരു ടീമുകളും കണക്കുകളുടെ കാര്യത്തിലും തുല്യത കാണിക്കുന്നത് ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു. ഇതുവരെ 14 ടി20യിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴു വീതം കളികൾ വിജയിച്ചു. ഇന്ത്യയിൽ ഇതുവരെ ആറു മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോഴും ഇരു ടീമുകളും മൂന്നു വീതം വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന മത്സരങ്ങൾ തികച്ചും പ്രവാചനാതീതമാണ്.

Also Read- കോവിഡ് വാക്സിൻ ഉടൻ സ്വീകരിക്കും; ഇന്ത്യയുടെ ടി-20 മത്സരം കാണാൻ താനും ഉണ്ടാകുമെന്ന് സൗരവ് ഗാംഗുലി

അതേസമയം ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമ്മയും വമ്പൻ റെക്കോർഡിനരികിലാണ്. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇരുവരെയും കാത്തിരിക്കുന്നത്. കോഹ്ലിയാണ് ഈ നേട്ടത്തിന് അടുത്ത് നിൽക്കുന്നത്. കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാൻ 72 റൺസ് മാത്രം മതിയെങ്കിൽ 227 റൺസ് അകലെയാണ് രോഹിത് ശർമ.

വെള്ളിയാഴ്ച രാത്രി 7 മണി മുതലാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്പോർട്സിന്റെ വിവിധ ചാനലുകളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ സിഡ്‌നി പ്ലസ് ഹോട്സ്റ്റാർ ആപ്പിലും കളി തത്സമയം ലഭ്യമാകും.

India- England T20 series starts tomorrow. Strength of the squad and history statistics.
Published by: Anuraj GR
First published: March 11, 2021, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories