HOME » NEWS » Sports » INDIA EYES NO 1 SPOT IN ODI AS THE SERIES BETWEEN INDIA AND ENGLAND KICKSTARTS INT NAV

India VS England ODI| ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് തുടക്കം; ജയിച്ചാൽ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തും

ഏകദിന പരമ്പരയില്‍ ഒന്നാം റാങ്ക് ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല.

News18 Malayalam | news18-malayalam
Updated: March 23, 2021, 3:47 PM IST
India VS England ODI| ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് തുടക്കം; ജയിച്ചാൽ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തും
News18 Malayalam
  • Share this:
ടെസ്റ്റ്, ടി20 എന്നിവയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിനത്തിലും അതേ പ്രകടനം നടത്തി എതിരാളികള്‍ക്കുമേല്‍ സമ്പൂര്‍ണ ആധിപത്യമാണ് നേടാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ടിനെതിരെ ജയിക്കണമെങ്കിൽ ഇന്ത്യക്ക് നന്നായി വിയർപ്പ് ഒഴുക്കേണ്ടി വരും. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ലോക ഒന്നാം നമ്പർ ടീമിനെതിരെ ഇന്ത്യക്ക് ജയിക്കാൻ ആവൂ. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര.

ടെസ്റ്റ് പരമ്പരയിലെ വിജയത്തിന് ഇരട്ടി മധുരം പകരുന്നതായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ലഭിച്ച ഒന്നാം റാങ്ക്. ടി20 പരമ്പര പോരാടി ജയിച്ചെങ്കിലും ഇംഗ്ലണ്ട് കയ്യടക്കി വച്ച ഒന്നാം റാങ്ക് അവരിൽ നിന്നും തട്ടിയെടുക്കാനായില്ല. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ടീം ഇന്ത്യക്കു കൈവന്നിരിക്കുന്നത്. ടി20 ഫോർമാറ്റിന് സമാനമായി നിലവില്‍ ഐസിസി റാങ്കിങില്‍ ഇംഗ്ലണ്ട് തന്നെയാണ് ഏകദിനത്തിലെയും ഒന്നാം സ്ഥാനക്കാർ. ഇന്ത്യയാണ് രണ്ടാംസ്ഥാനത്തു നിൽക്കുന്നത്.

ഏകദിനത്തിലെ നിലവിലെ റാങ്കിങ് പ്രകാരം 123 റേറ്റിങ് പോയിന്റുമായാണ് ഇംഗ്ലണ്ട് പോയിൻ്റ് പട്ടികയിൽ തലപ്പത്ത് നില്‍ക്കുന്നത്. 117 വീതം റേറ്റിങ് പോയിന്റോടെ ഇന്ത്യയും ന്യൂസിലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. എന്നാല്‍ 6102 പോയിന്റുള്ളതിനാലാണ് ഇന്ത്യ രണ്ടാമതെത്തിയത്. ന്യൂസിലാന്‍ഡിന് 3857 പോയിന്റ് മാത്രമേയുള്ളൂ. 111 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയയാണ് നാലാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (108), പാകിസ്താന്‍ (100) എന്നിങ്ങനെ പോകുന്നു ബാക്കി സ്ഥാനങ്ങൾ.

ഇന്ത്യയുടെ ഒന്നാം റാങ്ക് സാധ്യതകൾ

ഏകദിന പരമ്പരയില്‍ ഒന്നാം റാങ്ക് ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ വിരാട് കോഹ്‌ലിക്കും സംഘത്തിനും അത് സാധ്യമാവുകയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാൽ മാത്രമേ ഒന്നാം സ്ഥാനം ഇന്ത്യയുടെ കൈകളിൽ എത്തുകയുള്ളൂ.

ഇതിനായി ചില കണക്കുകൾ നോക്കാം -

ആദ്യ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്കു ഒരു റേറ്റിങ് പോയിന്റ് ലഭിക്കും. മറുഭാഗത്ത് ഇംഗ്ലണ്ടിന് ഒരു പോയിന്റ് നഷ്ടമാവുകയും ചെയ്യും. രണ്ടാം ഏകദിനം ജയിക്കാനായാല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അകലം ഒരു പോയിന്റാക്കി കുറയും. അവസാന കളിയും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ മറികടക്കും. ഇന്ത്യക്ക് ഇംഗ്ലണ്ടിനെക്കാൾ ഒരു പോയിൻ്റ് കൂടുതൽ ഉണ്ടാവും. ഇതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറും. പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്കു 120ഉം ഇംഗ്ലണ്ടിനു 119ഉം പോയിന്റുണ്ടാവും.

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനം -

ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഓയിൻ മോര്‍ഗന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, പേസര്‍ പ്രസീദ് കൃഷ്ണ എന്നിവർ അരങ്ങേറ്റം കുറിച്ചു. പരിക്കു കാരണം പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ക്രുനാലിന് ഏകദിനത്തില്‍ നറുക്കുവീണത്. താരം ബറോഡക്ക് വേണ്ടി അഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവച്ച പ്രകടനവും താരത്തിന് തുണയായി. ക്രുനാലിന് ഇന്ത്യയുടെ ക്യാപ് സമ്മാനിച്ചത് സഹോദരനായ ഹാർദിക് പാണ്ഡ്യ ആയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് പ്രസീദിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. താരത്തിന് ഇന്ത്യൻ ക്യാപ് നൽകിയത് ബൗളിംഗ് കോച്ചായ ഭരത് അരുണാണ്.

24 ഓവർ കഴിയുമ്പോൾ 109/1 എന്ന നിലയിലാണ് ഇന്ത്യ. 52 റൺസ് നേടി ശിഖർ ധവാനും 27 റൺ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. 28 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ബെൻ സ്റ്റോക്സിനാണ് വിക്കറ്റ്.

News Summary: India eyes No 1 spot in ODI as the series between India and England kickstarts. England is the current No.1 ODI side.
Published by: Rajesh V
First published: March 23, 2021, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories