നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യയുടെ എതിരാളികൾ അഫ്ഗാൻ; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

  ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യയുടെ എതിരാളികൾ അഫ്ഗാൻ; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

  ഇന്ന് സമനില നേടിയാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കാം.

  Indian Captain SSunil Chhetri

  Indian Captain SSunil Chhetri

  • Share this:


   ലോകകപ്പ് ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് സമനില നേടിയാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കാം. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യ നിലവിൽ അഫ്ഗാന് ഒരു പോയിൻ്റ് മുന്നിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് ആറ് പോയിൻ്റും അഫ്ഗാന് അഞ്ച് പോയിൻ്റുമാണുള്ളത്. കഴിഞ്ഞ ദിവസം ഒമാനെതിരായ മൽസരത്തിൽ അഫ്ഗാനിസ്താൻ തോറ്റതോടെയാണ് ഇന്ത്യയുടെ സാധ്യതകൾ വർധിച്ചത്. അതേസമയം, ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ ജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതയും അവസാനിക്കും.   അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ 11 മത്സരങ്ങൾക്ക് ശേഷമുള്ള ആദ്യ വിജയമായിരുന്നു ഇത്. എന്നാൽ ബംഗ്ലാദേശിനേക്കാൾ മെച്ചപ്പെട്ട ടീമാണ് അഫ്ഗാനിസ്താൻ എന്നതു കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പിയായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ തന്നെയാകും ഇന്ത്യയുടെ ഇന്നത്തെയും പ്രതീക്ഷ. അതേസമയം, ഇന്ന് കളിക്കാൻ ഇറങ്ങുന്ന ഛേത്രി മറ്റൊരു ചരിത്ര നേട്ടത്തിനരികെ നിൽക്കുകയാണ്. രാജ്യാന്തര ഫുട്ബോളിൽ എക്കാലത്തേയും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ എത്താനുള്ള അവസരമാണ് ഛേത്രിയെ കാത്തിരിക്കുന്നത്. ഇന്ന് ഒരു ഗോൾ നേടിയാൽ ഛേത്രി ഈ നേട്ടത്തിൽ എത്തും. അതേസമയം, ഇന്ത്യൻ ക്യാപ്റ്റന് ഇന്ന് ഹാട്രിക്ക് നേടാൻ കഴിഞ്ഞാൽ ഗോൾകണക്കിൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒപ്പമെത്താനാകും. 

   Also read- ഐസിസി ഹാള്‍ ഓഫ് ഫെയിം പുതിയ പട്ടിക പ്രസിദ്ധീകരിച്ചു; ഇന്ത്യയിൽ നിന്ന് വിനു മങ്കാദ്

   ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രണ്ട് ഗോൾ നേടിയിരുന്ന താരം സജീവ ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ലയണൽ മെസ്സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. നിലവിൽ ഛേത്രിയുടെ പേരിൽ 74 രാജ്യാന്തര ഗോളുകളാണുള്ളത്. 73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി മറികടന്നിരുന്നു. നിലവിലെ  താരങ്ങളില്‍ പോര്‍ച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 രാജ്യാന്തര ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. അതേസമയം 109 ഗോളുകളോടെ ഇറാന്‍ താരം അലി ദേയ് ആണ് എക്കാലത്തെയും മികച്ച ഗോൾ സ്കോറര്മാരുടെ പട്ടികയിൽ പട്ടികയിൽ ഒന്നാമത്.   രാത്രി 7.30ന് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.   Summary

   India to face Afghanistan in the World Cup- Asian Cup joint qualifier; Chhethri near another historic milestone
   Published by:Naveen
   First published:
   )}