നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യയുടെ പതിവിന് മാറ്റം വരുത്തി ഇംഗ്ലണ്ട്; മൂന്നാം ടി20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി

  ഇന്ത്യയുടെ പതിവിന് മാറ്റം വരുത്തി ഇംഗ്ലണ്ട്; മൂന്നാം ടി20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി

  52 പന്തിൽ 83 റൺസ് നേടിയ ബട്ട്‌ലറും 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക് വുഡും ഇംഗ്ലണ്ടിനായി തിളങ്ങി.

  news18

  news18

  • Share this:
   അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ മത്സരം ജയിച്ചിട്ടും പരമ്പര കൈവിട്ടുകളഞ്ഞ പോലെ ടി20 പരമ്പര കൈവിടാൻ ഇംഗ്ലണ്ട് തൽക്കാലം ഉദ്ദേശിച്ചിട്ടില്ല. രണ്ടാം ടി20 വിജയിച്ച് ഒപ്പമെത്തിയ ഇന്ത്യയെ വീണ്ടും പുറകിലാക്കി ഇംഗ്ലീഷ് പട. ഇന്ത്യ ഉയർത്തിയ 157 റൺസ് എന്ന വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കി നിർത്തിയാണ് ഇംഗ്ലണ്ട് വിജയം കൈക്കലാക്കിയത്.

   52 പന്തിൽ 83 റൺസ് നേടിയ ബട്ട്‌ലറും 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക് വുഡും ഇംഗ്ലണ്ടിനായി തിളങ്ങി.
   ഇന്ത്യക്കായി വിരാട് കോഹ്‌ലി നേടിയ അർധസെഞ്ചുറി (77 റൺസ്) പാഴായി.

   Also Read കനത്ത തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ടീമിന് വീണ്ടും തിരിച്ചടി; താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ 

   സ്കോർ
   ഇന്ത്യ 156/6 (20)
   ഇംഗ്ലണ്ട് 158/2 (18.2)

   ടോസ് ഒരു നിർണായക ഘടകമായി മാറിയ അഹമ്മദാബാദിലെ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ തിരഞ്ഞെടുത്തത് ബോളിങ്. ആദ്യ മത്സരത്തിൻ്റെ തനിയാവർത്തനം പോലെ പവർപ്ലേ തീരുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നിലംപൊത്തിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ടീമിൽ ഇല്ലാതിരുന്ന രോഹിത് ശർമ്മ ഓപ്പണറായി തിരിച്ചെത്തിയെങ്കിലും താരത്തിന് കാര്യമായ സംഭാവന ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാതിരുന്നിട്ടും അവസരം ലഭിച്ച കേ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഇഷാൻ കിഷൻ തീർത്തും നിറം മങ്ങി.

   കോഹ്‌ലിയും പന്തും കൂടി ചേർന്ന് ഇന്ത്യയുടെ സ്കോർ പതുക്കെ മുന്നോട്ട് നയിച്ചെങ്കിലും ഇരുവരുടെയും കൂട്ടുകെട്ട് അധികം നീണ്ടില്ല ഇല്ലാത്ത റണ്ണിനായി ഓടി പന്ത് തൻ്റെ വിക്കറ്റ് നഷ്ടപ്പെടുത്തി. നല്ല തുടക്കം ലഭിച്ചിട്ടും വീണ്ടും മുതലാക്കാനാവതെ താരം പുറത്ത്.
   ആദ്യ മത്സരത്തിൽ രക്ഷകനായ അയ്യരുടെ ഊഴമായിരുന്നു അടുത്തത്. പക്ഷേ നന്നായി പന്തെറിഞ്ഞ മാർക് വുഡിന് വിക്കറ്റ് സമ്മാനിച്ച് അയ്യരും മടങ്ങി. ഒരു വശത്ത് വിക്കറ്റ് വീണു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ സ്കോർ ഉയർത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു കോഹ്‌ലി. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തിയ താരം ഈ മത്സരത്തിലും അത് തുടർന്നു. ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ നടത്തിയ പ്രകടനം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നേടാനായത്. അവസാന 5 ഓവറിൽ നിന്നും അറുപതോളം റൺസാണ് ഇന്ത്യ നേടിയത്. പക്ഷേ രണ്ടാമത് ബാറ്റിംഗ് ചെയ്യുന്ന ടീമിന് മുൻതൂക്കം നൽകുന്ന പിച്ചിൽ 156 റൺസ് എന്ന സ്കോർ മതിയായിരുന്നില്ല ജയിക്കാൻ.

   മെല്ലെ തുടങ്ങി ആളിക്കത്തി ബട്ട്‌ലർ
   20 ഓവറിൽ 157 റൺസ് എന്ന വിജയലക്ഷ്യം വച്ച് ഇറങ്ങിയ ഇംഗ്ലണ്ട് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. തുടക്കത്തിൽ നന്നായി പന്തെറിഞ്ഞ ഭുവനേശ്വറിനെയും ഷാർദുലിനേയും ശ്രദ്ധയോടെയാണ് ഇംഗ്ലണ്ട് നേരിട്ടത്. മോശം പന്തുകളെ ശിക്ഷിച്ച് ഒപ്പണർമാരായ ജേസൺ റോയും ജോസ് ബട്ട്‌ലറും പതുക്കെ ഇംഗ്ലണ്ടിൻ്റെ സ്കോർ ബോർഡ് ചലിപ്പിച്ചു.
   പക്ഷേ പേസർമാരെ മാറ്റി യുസ്വേന്ദ്ര ചഹലിനെ പന്ത് ഏൽപ്പിച്ചപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നയം മാറ്റി. ചഹലിനെ ആദ്യ പന്തിൽ തന്നെ സിക്‌സറിന് പറത്തി ബട്ട്‌ലർ ഇന്ത്യക്ക് സൂചന നൽകി. പക്ഷേ മൂന്നാം പന്തിൽ ചഹൽ റോയിയെ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിച്ച് കളിയുടെ ഗതി തിരിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഡേവിഡ് മലനെ കൂട്ടുപിടിച്ച് ബട്ട്‌ലർ ഇംഗ്ലണ്ട് സ്കോർ അതിവേഗം ചലിപ്പിച്ചു. മലൻ പുറത്തായ ശേഷം വന്ന ബെയർസ്റ്റോയും ബട്ട്‌ലറും കൂടി ചേർന്ന് ഇന്ത്യൻ ബോളർമാരേ കണക്കിന് ശിക്ഷിച്ചു. 52 പന്തിൽ നിന്ന് 83 റൺസ് നേടി ബട്ട്ലറും 28 പന്തിൽ 40 റൺസ് നേടി ബെയർസ്റ്റോയും പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. വിജയലക്ഷ്യം മറികടക്കുമ്പോൾ പത്ത് പന്തുകൾ ബാക്കിയായിരുന്നു. ബട്ട്ലറാണ് മാൻ ഓഫ് ദി മാച്ച്.

   നാലാം ടി20 18ന് വ്യാഴാഴ്ച ഇതേ സ്റ്റേഡിയത്തിൽ നടക്കും.
   Published by:Aneesh Anirudhan
   First published:
   )}