നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് തയാറെടുക്കുമ്പോൾ ഉള്ള വെല്ലുവിളികൾ എന്തൊക്കെ?

  ഇന്ത്യ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് തയാറെടുക്കുമ്പോൾ ഉള്ള വെല്ലുവിളികൾ എന്തൊക്കെ?

  സൗരവും കോലിയും നടത്തിയ ചർച്ചയിൽ ആദ്യ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ

  • Share this:
   #ജോയ് നായർ 

   ഡേ ആൻഡ് നൈറ്റ് ക്രിക്കറ്റ് മൽസരം ട്വൻറി 20 യിലും ഏകദിനത്തിലും സർവ സാധാരണമാണ്. എന്നാൽ ടെസ്റ്റിൽ പകൽ രാത്രി മൽസരം അപൂർവമായേ നടക്കാറുള്ളൂ. ഉള്ള മൽസരങ്ങളേറെയും ഓസ്ട്രേലിയയിലും. ഡേ നൈറ്റിൽ ടെസ്റ്റ് കളിക്കുന്നതിനോട് ഇന്ത്യ നേരത്തെ താൽപര്യം കാട്ടിയിരുന്നില്ല. എന്നാൽ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായതോടെ തീരുമാനങ്ങളാകെ മാറി.

   സൗരവും കോലിയും നടത്തിയ ചർച്ചയിൽ ആദ്യ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ഈ മാസം 22 മുതൽ ഇന്ത്യ ആദ്യമായി പകലും രാത്രിയും ഇന്ത്യ ബംഗ്ലദേശിനെതിരെ ടെസ്റ്റ് കളിക്കും.

   കൊൽക്കത്ത ടെസ്റ്റിന് പ്രത്യേകത ഏറെയുണ്ട്. പിങ്ക് ബോളിലാണ് മൽസരം. ഇതിനായി 72 എസ് ജി ക്ലബ് ബോളുകൾ തയ്യാറാക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ബിസിസിഐ എസ്ജി കമ്പനിക്ക് നല്‍കി കഴിഞ്ഞു. എന്നാൽ എസ്ജി യുടെ ചുവന്ന പന്തുകള്‍ക്കെതിരെ മുമ്പ് വിരാട് കോലി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. ഡ്യൂക്ക്, കുക്കാബുറ എന്നീ കമ്ബനികളുടെ പന്തുകളേക്കാള്‍ വേഗത്തില്‍ കേടാകുന്നു എന്നായിരുന്നു വിമര്‍ശനം. ഈ വിമർശനം ഉൾക്കൊണ്ടാണ് എസ്ജി പിങ്ക് ബോളുകൾ തയ്യാറാക്കുന്നത്.

   പിങ്ക് ബോളിൽ ഇന്ത്യൻ ബൗളർമാർ കുഴയുമോ എന്ന ആശങ്കയുമുണ്ട്. പ്രത്യേകിച്ചും സ്പിന്നർമാർ. പിങ്ക് ബോൾ ടേൺ ചെയ്യിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് സ്പിന്നർമാരെ വിഷമിപ്പിക്കുന്നത്. ദുലീപ് ട്രോഫിയിൽ പിങ്ക് ബോൾ ഉപയോഗിച്ചിരുന്നെങ്കിലും കുൽദീപ് യാദവ് അടക്കമുള്ളവർക്ക് മികവ് കാട്ടാനായിരുന്നില്ല. പേസർമാർക്കും പിങ്ക് ബോൾ തലവേദനയാകാറുണ്ട്. സ്വിങ്ങും സീമും പിങ്ക് ബോളുകൾക്ക് കൂടുതലാണ്. പന്തിലെ കൃത്യത കണക്കാക്കുന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തതാണ് പ്രതിസന്ധി.

   മൽസര സമയം

   ഈഡൻ ഗാർഡനിൽ 22 മുതൽ 26 വരെ ഉച്ചയ്ക്ക് ഒന്നര മുതൽ മൂന്ന് സെഷനുകളായാണ് മൽസരം. ആദ്യ സെഷൻ ഒന്നര മുതൽ 4 മണി വരെയും, രണ്ടാം സെഷൻ 4.20 മുതൽ 6.20 വരെയും, മൂന്നാം സെഷൻ 7 മണി മുതൽ 8.30 വരെയും നടക്കും. ഈ സമയം ടീയും ഡിന്നറും ഉണ്ടാകും.

   പകൽ രാത്രി മൽസരം എന്ന നിലയിൽ മൈതാനത്തിന്റെ സാഹചര്യങ്ങളും ടീമുകളെ ‌ ബാധിക്കും. രാത്രിയിലെ മഞ്ഞ് പ്രധാന കാര്യമാണ്. എന്നാൽ മഞ്ഞ് വീഴാതിരിക്കുന്നിടത്തോളം പിങ്ക് ബോളിലെ മൽസരം നല്ലതാണെന്ന സച്ചിൻ തെണ്ടുൽക്കറിന്റെ വാക്കുകൾ പ്രസക്തമാണ്.

   First published:
   )}