കായിക താരങ്ങളായ പെൺകുട്ടികളെ അംഗീകരിക്കാൻ ഇന്ത്യക്കാർ പഠിച്ചു: സാനിയ മിർസ

രക്ഷിതാക്കൾക്ക് പെൺമക്കളെ ഡോക്ടറോ വക്കീലോ ടീച്ചറോ ഒക്കെയായി കണ്ടാൽ മതി.

News18 Malayalam | news18-malayalam
Updated: May 7, 2020, 10:17 AM IST
കായിക താരങ്ങളായ പെൺകുട്ടികളെ അംഗീകരിക്കാൻ ഇന്ത്യക്കാർ പഠിച്ചു: സാനിയ മിർസ
സാനിയ മിർസ
  • Share this:
കായിക താരങ്ങളായ പെൺകുട്ടികളെ അംഗീകരിക്കാൻ ഇന്ത്യക്കാർ പഠിച്ചെന്ന് ടെന്നീസ് താരം സാനിയ മിർസ. എന്നാൽ കരിയറായി കായിക ഇനം തിരഞ്ഞെടുക്കാൻ പെൺകുട്ടികൾക്ക് ഇന്നും സാധിക്കുന്നില്ലെന്നും ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം പറഞ്ഞു.

ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു സാനി.

ക്രിക്കറ്റ് മാറ്റി നിർത്തിയാൽ മറ്റെല്ലാ കായിക ഇനങ്ങളിൽ മുന്നിലുള്ളത് വനിതാ താരങ്ങളാണെന്നത് അഭിമാനകരമാണ്. മാഗസിനുകളിലും ബിൽബോർഡുകളിലും വനിതാ കായിക താരങ്ങൾ പ്രത്യക്ഷപ്പെടുന്നു. അത് വലിയ കാര്യമാണ്. പെൺകുട്ടിക്ക് കായിക താരമായി വളർന്നുവരാൻ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് തനിക്കറിയാം.

ഇത് മാറ്റത്തിന്റെ സൂചനയാണ്. എങ്കിലും ഇനിയും ഏറെ ദൂരം നമുക്ക് മുന്നേറാനുണ്ട്.  ഗുസ്തി താരമാകണം എന്ന് പറയാൻ ഒരു പെൺകുട്ടിക്ക്  കഴിയാത്ത സാഹചര്യം ഇന്നുമുണ്ട്. ഇത് മാറണം. ബോക്സിങ് ഗ്ലൗസോ ബാഡ്മിന്റൺ റാക്കറ്റോ തിരഞ്ഞെടുക്കാൻ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ടാകണം.

TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]കിം ജോങ് ഉന്നിന് അപരനോ? പുതിയതും പഴയതുമായ ഫോട്ടോകളിൽ വ്യത്യാസമുണ്ടെന്ന് ട്വിറ്ററിൽ ചർച്ച സജീവം [NEWS]

രക്ഷിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ ഡോക്ടറോ വക്കീലോ ടീച്ചറോ ഒക്കെയായി കണ്ടാൽ മതി. കായിക ഇനം കരിയറായി സ്വീകരിക്കുന്നത് പല രക്ഷിതാക്കൾക്കും അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് പെൺകുട്ടികൾക്ക് 15,16 വയസ്സിൽ സ്പോർട്സ് ഉപേക്ഷിക്കേണ്ടി വരുന്നതെന്നും സാനിയ പറയുന്നു.

കഴിഞ്ഞ 20-25 വർഷത്തിനിടയിൽ ഇതിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് മാറാനുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട നിരവധി പെൺകുട്ടികൾ ഇന്ത്യയിലുണ്ട്.

നിരവധി നേട്ടങ്ങൾ കൈയ്യിലൊതുക്കിയാലും രാജ്യത്ത് വനിതാ കായിക താരങ്ങൾക്ക് ചില നിബന്ധനകൾ നേരിടേണ്ടി വരും. തന്റെ കാര്യം തന്നെ എടുത്താൽ, ഇത്രയും നേട്ടങ്ങൾ കൈവരിച്ചിട്ടും തന്നോടുള്ള ചോദ്യം എന്നാണ് ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നായിരുന്നു. ചില രീതികൾ നമ്മളുടെ സംസ്കാരത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഇത് മാറാൻ ഇനിയും തലമുറകൾ കഴിയേണ്ടതുണ്ടെന്നും സാനിയ.
First published: May 7, 2020, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading