നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഹോക്കി സ്റ്റാർസ് പുരസ്‌കാരങ്ങൾ തൂത്തുവാരി ഇന്ത്യ; ശ്രീജേഷും സവിതയും മികച്ച ഗോൾകീപ്പർമാർ

    ഹോക്കി സ്റ്റാർസ് പുരസ്‌കാരങ്ങൾ തൂത്തുവാരി ഇന്ത്യ; ശ്രീജേഷും സവിതയും മികച്ച ഗോൾകീപ്പർമാർ

    ശ്രീജേഷും സവിത പുനിയയും മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്‌കാരങ്ങൾ നേടിയതിനോടൊപ്പം മികച്ച പുരുഷ, വനിതാ താരങ്ങൾ, മികച്ച പരിശീലകർ, മികച്ച പുതുമുഖ താരങ്ങൾ എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും ഇന്ത്യൻ താരങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്.

    Image Credits: Twitter

    Image Credits: Twitter

    • Share this:
      2020-2021 സീസണിലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ് ഐ എച്ച്‌) ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അടുത്തിടെ സമാപിച്ച ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇന്ത്യന്‍ ഹോക്കീ ടീമുകളുടെ ആധിപത്യമാണ് പുരസ്‌കാര പ്രഖ്യാപനത്തിലും ദൃശ്യമായത്.

      ഇന്ത്യൻ പുരുഷ, വനിതാ ടീമുകളുടെ ഗോൾക്കീപ്പർമാരായ പി ആർ ശ്രീജേഷും സവിത പുനിയയും മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്‌കാരങ്ങൾ നേടിയപ്പോൾ, ഡ്രാഗ് ഫ്‌ളിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും യഥാക്രമം മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. മികച്ച പരിശീലകർക്കുള്ള പുരസ്‌കാരങ്ങൾ ഇന്ത്യൻ പരിശീലകരായ ഗ്രഹാം റീഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി. ഇതിനുപുറമെ പുതുമുഖ താരങ്ങൾക്കായി ഏർപ്പെടുത്തിയ 'റൈസിംഗ് സ്റ്റാർ ഓഫ് ദി ഇയർ' പുരസ്കാരങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയാണ് പുരസ്‌കാര വേദി ഇന്ത്യ കീഴടക്കിയത്. ഈ വിഭാഗത്തിൽ വിവേക് സാഗർ പ്രസാദും ശർമിള ദേവിയുമാണ് പുരസ്‌കാരം നേടിയത്.




      വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്‍മാരും പരിശീലകരും കളിക്കാരും മാധ്യമപ്രവര്‍ത്തകരും ചേർന്ന് നടത്തിയ വോട്ടെടുപ്പിന് ഒടുവിലാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു വോട്ടിങ്. ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഹോക്കി ടീം 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച്‌ വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം സെമിയില്‍ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

      കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി; കാരണം യുകെയിലെ ക്വറന്റീൻ മാനദണ്ഡം

      2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം. യു കെ സര്‍ക്കാരിന്റെ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

      അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് നരീന്ദർ ബത്രയോട് ഫെഡറേഷന്റെ തീരുമാനം ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനാന്ത്രോ നിങ്ഗൊമ്പം അറിയിച്ചു.
      Published by:Naveen
      First published:
      )}