HOME » NEWS » Sports » INDIA IS FIRST COUNTRY TO ASSEMBLE TWO NATIONAL TEAMS AT THE SAME TIME DOING WHAT AUSTRALIA COULDNT EVEN DO SAYS INZAMAM UL HAQ JK INT

ഒരേ സമയത്ത് രണ്ട് സീനിയര്‍ ടീമുകള്‍; ഓസ്ട്രേലിയക്ക് അവരുടെ പ്രതാപ കാലത്ത് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് - ഇന്‍സമാം ഉള്‍ ഹഖ്

ഇന്ത്യ ഇംഗ്ലണ്ടിലും ശ്രീലങ്കയിലും വച്ച് ഇരെ സമയം നടക്കുന്ന പരമ്പരകള്‍ക്ക് രണ്ട് ടീമുകളെ അയക്കുന്ന ഇന്ത്യയുടെ നടപടിയെയാണ് താരം പുകഴ്ത്തിയത്

News18 Malayalam | news18-malayalam
Updated: May 20, 2021, 10:38 PM IST
ഒരേ സമയത്ത് രണ്ട് സീനിയര്‍ ടീമുകള്‍; ഓസ്ട്രേലിയക്ക് അവരുടെ പ്രതാപ കാലത്ത് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് - ഇന്‍സമാം ഉള്‍ ഹഖ്
Inzamam Ul Haq
  • Share this:
ക്രിക്കറ്റില്‍ കളിക്കുന്ന സമയത്ത് ഇന്ത്യയുടെ എതിരാളി ആയിരുന്നെങ്കിലും വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ധാരാളം പുകഴ്ത്തുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇന്‍സമാമുള്‍ ഹഖ്. ഇപ്പോഴിതാ ഇന്ത്യ ഇംഗ്ലണ്ടിലും ശ്രീലങ്കയിലും വച്ച് ഇരെ സമയം നടക്കുന്ന പരമ്പരകള്‍ക്ക് രണ്ട് ടീമുകളെ അയക്കുന്ന ഇന്ത്യയുടെ നടപടിയെയാണ് താരം പുകഴ്ത്തിയത്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്ത് അദ്ഭുതപ്പെടുത്തുന്നതാണെന്നും ക്രിക്കറ്റില്‍ തങ്ങളുടെ പ്രതാപകാലത്തു ഓസ്ട്രേലിയക്ക് പോലും കഴിയാഞ്ഞ കാര്യമാണ് ഇന്ത്യയിപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിരാട് കോഹ്ലിക്കു കീഴില്‍ ഒരു ടീം ഇംഗ്ലണ്ടില്‍ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവ കളിക്കുമ്പോള്‍ മറ്റൊരു ടീം ഇതേ സമയത്തു ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കും. ശ്രീലങ്കന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോഴുണ്ടെന്നും ഐപിഎല്ലും രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റും പുതുമുഖ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ഒരു വിദേശ പരമ്പരക്കായി രണ്ടാംനിര ടീമിനെ അണിനിരത്താന്‍ പോവുന്നുവെന്നത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണ്. ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തു കൊണ്ടിരുന്നതാണ് ഇപ്പോള്‍ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ അന്ന് ഓസീസിന് ഈ പദ്ധതിയില്‍ നിന്നും വിജയം നേടാനായില്ല. പക്ഷെ ഇന്ത്യക്കു ഇതില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. എനിക്കു തോന്നുന്നത് ആദ്യമായിട്ടാണ് ഒരു ദേശീയ ടീം ഒരേ സമയത്തു രണ്ടു പരമ്പരകളില്‍ കളിക്കുന്നതെന്നാണ്. ഇരു ടീമുകളും രണ്ട് രാജ്യങ്ങളിലാണ് ഈ പരമ്പരകള്‍ കളിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ കാര്യം രണ്ട് ടീമുകളിലും ദേശീയ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങള്‍ തന്നെയാണ് അണിനിരക്കുന്നത് എന്നാണ്.

Also Read-'കഠിനാധ്വാനം ചെയ്യാന്‍ ഗാംഗുലി തയ്യാറായിരുന്നില്ല'; ഗ്രെഗ് ചാപ്പല്‍

'1995ല്‍ തുടങ്ങി 2010 വരെ ഓസീസ് ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളായി വേര്‍തിരിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അന്നു ഓസീസിനു പോലും സാധിക്കാത്തതാണ് ഇപ്പോള്‍ ഇന്ത്യ പ്രാവര്‍ത്തികമാക്കാന്‍ പോവുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള പല നിയന്ത്രണങ്ങളും ഉള്ളതിനാല്‍ പരമ്പരകള്‍ തമ്മിലുള്ള ചെറിയ ഇടവേളയില്‍ ഒരേ ടീമിനെ തന്നെ ഇരു രാജ്യങ്ങളിലേക്കും അയക്കുകയെന്നത് പ്രാവര്‍ത്തികമാകില്ല. ഇത് കാരണമാകും ഇന്ത്യ ഇത്തരത്തില്‍ ഒരു നീക്കത്തിന് മുതിര്‍ന്നത്.' ഇന്‍സി കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയുടെ രണ്ടു ടീമുകളും കരുത്തരായിരിക്കും. ഒരു രണ്ടാംനിര ടീം എന്ന് പറഞ്ഞു കൊണ്ട് അവരെ തള്ളിക്കളയാന്‍ കഴിയുകയില്ല. ശ്രീലങ്കയിലേക്കു പോകുന്ന ടീമിലെ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അത് അവരുടെ പ്രധാന ടീമാണെന്നു പോലും നിങ്ങള്‍ക്കു തോന്നും. ഇന്ത്യക്ക് വേണ്ടി ഊഴം കാത്ത് ബെഞ്ചില്‍ ഇരിക്കുന്ന നിരയുടെ ശക്തിയാണ് ഇവിടെ വെളിവാകുന്നത്.' ഇന്‍സി വിലയിരുത്തി.

ലങ്കന്‍ പര്യടനത്തില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നാണ് സൂചനകള്‍.
Published by: Jayesh Krishnan
First published: May 20, 2021, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories