നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final| ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കൂടാരം കയറി ഇന്ത്യൻ ഓപ്പണർമാർ; അഞ്ചാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 64-2

  WTC Final| ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കൂടാരം കയറി ഇന്ത്യൻ ഓപ്പണർമാർ; അഞ്ചാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 64-2

  രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയുടേയും(81പന്തിൽ 30) ശുഭ്മാൻ ഗില്ലിൻ്റേയും(33 പന്തിൽ എട്ട്) വിക്കറ്റുകളാണ് നഷ്ടമായത്. ടിം സൗത്തിയാണ് ഇരുവരെയും പുറത്താക്കിയത്. 

  ഇന്ത്യയുടെ രണ്ട് വിക്കറ്റും ടിം സൗത്തിയാണ് സ്വന്തമാക്കിയത്

  ഇന്ത്യയുടെ രണ്ട് വിക്കറ്റും ടിം സൗത്തിയാണ് സ്വന്തമാക്കിയത്

  • Share this:


   മഴ രസം കൊല്ലിയായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൻ്റെ അഞ്ചാം ദിനത്തിൽ കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിൽ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി(8*), ചേതേശ്വർ പൂജാര (12*) എന്നിവരാണ് ക്രീസിൽ. നിലവിൽ ഇന്ത്യക്ക് 32 റൺസ് ലീഡുണ്ട്. അഞ്ച് ദിനങ്ങൾ പൂർത്തിയായ മത്സരത്തിൽ ഇനി റിസർവ് ദിനത്തിലെ കളി മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാൽ മത്സരം മിക്കവാറും സമനിലയിലാകും അവസാനിക്കുക. അങ്ങനെ വന്നാൽ ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി ഐസിസി പ്രഖ്യാപിക്കും. 

   രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയുടേയും(81പന്തിൽ 30) ശുഭ്മാൻ ഗില്ലിൻ്റേയും(33 പന്തിൽ എട്ട്) വിക്കറ്റുകളാണ് നഷ്ടമായത്. ടിം സൗത്തിയാണ് ഇരുവരെയും പുറത്താക്കിയത്. 

   നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസ് പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡ് 249 റൺസിന് ഓൾ ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ 32 റൺസിൻ്റെ ലീഡ് അവർ നേടിയിരുന്നു. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നിലാണ് കിവീസ് നിര മുട്ടുമടക്കിയത്. ന്യൂസിലന്‍ഡ് നിരയിലെ നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 54 റണ്‍സ് നേടിയ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 49 റണ്‍സ് നേടി പുറത്തായി.

   Also read- WTC Final | ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 249 റണ്‍സിന് പുറത്ത്, ഷമിക്ക് നാല് വിക്കറ്റ്

   മഴ മൂലം വൈകി തുടങ്ങിയ അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 37 പന്തുകൾ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച റോസ് ടെയ്‌ലർ മുഹമ്മദ് ഷമിയുടെ പന്തിൽ മിഡ് ഓഫിൽ ഗില്ലിൻ്റെ തകർപ്പൻ ക്യാച്ചിൽ പുറത്ത്. ശേഷമെത്തിയ ഹെൻറി നിക്കോള്‍സ് 23 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് നേടി മടങ്ങി. ഇത്തവണ ഇഷാന്ത് ശര്‍മക്കായിരുന്നു വിക്കറ്റ്. ആറാമനായി എത്തിയ ബി ജെ വാട്‌ലിംഗിനെ വെറും മൂന്ന് പന്തിനുള്ളില്‍ ഷമി ബൗള്‍ഡാക്കി. ഒരു കിടിലന്‍ ഗുഡ് ലെങ്ത് പന്ത് താരത്തിന്റെ മിഡില്‍ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. പിന്നീടെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിനെയും 13 റണ്‍സ് നേടുമ്പോഴേക്കും ഷമി മടക്കി. എന്നാല്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ശക്തമായ പ്രതിരോധത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച് നിന്നു.

   ന്യൂസിലന്‍ഡിന് ലീഡ് നേടിക്കൊടുത്തതിന് ശേഷമാണ് വില്യംസണിന്റെ വിക്കറ്റ് വീണത്. അര്‍ദ്ധസെഞ്ച്വറി നേടാന്‍ വെറും ഒരു റണ്‍ മാത്രം അകലെ ഇഷാന്ത് ശര്‍മ സ്ലിപ്പില്‍ വിരാട് കോഹ്ലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ശേഷം വാലറ്റത്ത് ടിം സൗത്തി ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ സൗത്തിയെ കൂടാരം കയറ്റി. ഇതോടെ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് 32 റണ്‍സ് ലീഡുമായി അവസാനിക്കുകയായിരുന്നു.

   Also read- WTC Final | 'മുട്ടി മുട്ടി' റെക്കോര്‍ഡിട്ട് വില്യംസണ്‍! 10 വര്‍ഷത്തിനിടെ ഏറ്റവും സ്ലോ ഇന്നിങ്‌സ്

   മഴ മൂലം ഒന്നാം ദിനത്തിലേയും മൂന്നാം ദിനത്തിലേയും കളികൾ പൂർണമായി നഷ്ടപ്പെടുകയും രണ്ടും നാലും ദിനങ്ങളിൽ വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട ദിവസത്തെ കളി റിസർവ് ദിനമായ നാളെ നടക്കും.    Summary

   India lose their opening wickets; play stops at day five of the WTC final, India 64/2
   Published by:Naveen
   First published:
   )}