നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final | ഇന്ത്യ വീണ്ടും പതറുന്നു! അഞ്ച് വിക്കറ്റ് നഷ്ടം, ജഡേജയും പന്തും പൊരുതുന്നു

  WTC Final | ഇന്ത്യ വീണ്ടും പതറുന്നു! അഞ്ച് വിക്കറ്റ് നഷ്ടം, ജഡേജയും പന്തും പൊരുതുന്നു

  നാലു റണ്‍സെടുത്ത് നില്‍ക്കെ ജാമിസണിന്റെ പന്തില്‍ റിഷഭ് പന്ത് രണ്ടാം സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് ടിം സൗത്തി കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലാകുമായിരുന്നു.

   Rishabh Pant

  Rishabh Pant

  • Share this:
   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ റിസര്‍വ് ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യന്‍ ടീം തകര്‍ച്ചയുടെ വക്കില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് ഇന്ത്യ നേടിയത്. ആദ്യ സെഷനില്‍ തുടക്കം തകര്‍ച്ചയോടെയെങ്കിലും ക്രീസില്‍ ഒരു അതിജീവനത്തിന് പൊരുതുകയാണ് റിഷഭ് പന്തും രവീന്ദ്ര ജഡേജയും. അഞ്ച് വിക്കറ്റുകള്‍ അവശേഷിക്കുന്ന ഇന്ത്യയുടെ കൈവശം 110 റണ്‍സിന്റെ ലീഡാണുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 റണ്‍സോടെ രവീന്ദ്ര ജഡേജയും 34 റണ്‍സോടെ റിഷഭ് പന്തുമാണ് ക്രീസില്‍.

   രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയില്‍ ഇന്ന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ഏഴ് റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും നായകന്‍ കോഹ്ലിയെ നഷ്ടമായി. രണ്ടാം ഇന്നിങ്‌സിലും ജാമിസണിനു മുന്നിലാണ് കോഹ്ലി അടിയറവ് പറഞ്ഞത്. ഇത്തവണ ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച കോഹ്ലി വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒരു റണ്‍സ് കൂടി നേടിയപ്പോളേക്കും ചേതേശ്വര്‍ പുജാരയെയും(15) ഇന്ത്യയ്ക്ക് നഷ്ടമായി. കൈല്‍ ജാമിസണ്‍ തന്നെയായിരുന്നു വിക്കറ്റ് നേടിയത്.

   തുടര്‍ന്ന് അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 37 റണ്‍സ് നേടിയെങ്കിലും ബോള്‍ട്ട് 15 റണ്‍സ് നേടിയ രഹാനെയെ പവലിയനിലേക്ക് മടക്കി. ആറാം വിക്കറ്റില്‍ 21 റണ്‍സ് നേടി പന്തും ജഡേജയുമാണ് ഇന്ത്യയുടെ ഇന്നിങ്സ് ലഞ്ച് വരെ എത്തിച്ചിരിക്കുന്നത്. പന്തിനെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരം സൗത്തി സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയിരുന്നു. നാലു റണ്‍സെടുത്ത് നില്‍ക്കെ ജാമിസണിന്റെ പന്തില്‍ റിഷഭ് പന്ത് രണ്ടാം സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് ടിം സൗത്തി കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലാകുമായിരുന്നു. കിവീസിനായി ജാമിസണും സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു. ഇന്ന് 72 ഓവറുകള്‍ കൂടി പന്തെറിയാനുണ്ട്.

   മഴ രസം കൊല്ലിയായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും(81പന്തില്‍ 30) ശുഭ്മാന്‍ ഗില്ലിന്റേയും(33 പന്തില്‍ എട്ട്) വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലന്‍ഡ് 249 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 32 റണ്‍സിന്റെ ലീഡ് അവര്‍ നേടിയിരുന്നു. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നിലാണ് കിവീസ് നിര മുട്ടുമടക്കിയത്. ന്യൂസിലന്‍ഡ് നിരയിലെ നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}