നാഗ്പുർ: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായി. രോഹിത് ശർമ റൺസൊന്നുമെടുക്കാതെയും ശിഖർ ധവാൻ 21 റൺസെടുത്തുമാണ് പുറത്തായത്. ശിഖർ ധവാനെ ഗ്ലെൻ മാക്സ് വെല്ലാണ് പുറത്താക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 9.2 ഓവറിൽ രണ്ടിന് 39 റൺസ് എന്ന നിലയിലാണ്. 16 റൺസോടെ വിരാട് കോഹ്ലിയും ഒരു റൺസോടെ അമ്പാട്ടി റായുഡുവുമാണ് ക്രീസിൽ. രോഹിത് ശർമയുടെ(പൂജ്യം) വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. പാറ്റ് കുമ്മിൺസിനായിരുന്നു രോഹിതിന്‍റെ വിക്കറ്റ്.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം ഓസീസ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ആഷ്ടണ്‍ ടര്‍ണര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ പുറത്ത് പോയി. ഷോണ്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ടീമിലെത്തി. രണ്ട് സ്പിന്നര്‍മാരാണ് ഓസീസ് ടീമില്‍ കളിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.