• HOME
  • »
  • NEWS
  • »
  • sports
  • »
  • മിതാലി രാജ് 10000 റൺസ് കടന്ന മൽസരത്തിൽ ഇന്ത്യൻ വനിതകളെ തോൽപ്പിച്ചത് മഴ; പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിൽ

മിതാലി രാജ് 10000 റൺസ് കടന്ന മൽസരത്തിൽ ഇന്ത്യൻ വനിതകളെ തോൽപ്പിച്ചത് മഴ; പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിൽ

ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആറു റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യൻ വനിതകളെ കീഴടക്കിയത്.

മിതാലി രാജ്

മിതാലി രാജ്

  • Share this:
    ലക്നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ നിർണായക ഘട്ടത്തിൽ മഴ വിരുന്നിനെത്തിയപ്പോൾ ഇന്ത്യൻ വനിതകൾക്ക് നിരാശപ്പെടുത്തുന്ന തോൽവി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആറു റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യൻ വനിതകളെ കീഴടക്കിയത്.

    ഈ തോൽവിയോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 2-1ന് പിന്നിലായി. മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയ മൽസരത്തിലാണ് ഇന്ത്യയുടെ നിർഭാഗ്യകരമായ തോൽവി. ദക്ഷിണാഫ്രിക്കയുടെ ആനി ബോഷിനെതിരെ ബൗണ്ടറി നേടിക്കൊണ്ടാണ് മിതാലി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അടുത്ത പന്തിൽ മിതാലി പുറത്താവുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും രണ്ടാം മൽസരത്തിൽ ഇന്ത്യയും വിജയം നേടിയിരുന്നു.

    ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ചു. 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് ഇന്ത്യ നേടിയത്. പൂനം റാവത്തിന്റെ അർദ്ധ സെഞ്ചുറി ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 108 പന്തിൽ 11 ഫോറുകൾ ഉൾപ്പെടെ 77 റൺസാണ് താരം അടിച്ചു കൂട്ടിയത്. ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കൂട്ടുപിടിച്ചാണ് പൂനം റാവത്ത് തന്റെ ഇന്നിങ്ങ്സ് പടുത്തുയർത്തിയത്. ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, മിതാലി രാജ് എന്നിവർ 36 റൺസ് വീതവും സംഭാവന നൽകി.

    മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ലിസ്സെല്ലേ ലീയുടെ സെഞ്ചുറിയാണ് അവരുടെ വിജയത്തിന് മുതൽക്കൂട്ടായത്. പുറത്താകാതെ നിന്ന് നേടിയ 16 ഫോറുകളും 2 സിക്സും സഹിതം 132 റൺസാണ് ലീ അടിച്ചു കൂട്ടിയത്. ദക്ഷിണാഫ്രിക്ക 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്ത് നിൽക്കുമ്പോഴാണ് മഴയെത്തിയത്. ആറു വിക്കറ്റ് കൈയ്യിലിരിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 21 പന്തിൽ 26 റൺസ് വേണമായിരുന്നു. മത്സരം പ്രവാചനാതീതമായ ഘട്ടത്തിൽ അപ്രതീക്ഷമായെത്തിയ മഴ ഇന്ത്യക്ക് നിരാശകരമായ ആറു റൺസ് തോൽവിയാണ് സമ്മാനിച്ചത്.

    You May Also Like- Mithali Raj | രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്

    ഇന്ത്യക്ക് വേണ്ടി ജുലാൻ ഗോസ്വാമി രണ്ടും രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഞായറാഴ്ചയാണ് നാലാം ഏകദിനം. പരമ്പര നിലനിർത്താൻ ഇന്ത്യക്ക് മത്സരം ജയിച്ചേ മതിയാകു‌.

    South Africa Women have won the third ODI by 6 runs via D/L method. Detailsof the match

    Keywords- Mithali Raj, Mithali Raj 10000 runs, Mithali Raj cricket, Mithali Raj cricketer, മിതാലി രാജ്
    Published by:Anuraj GR
    First published: