ഔട്ട് വിളിക്കാതെ അംപയര്‍, റിവ്യു നല്‍കാതെ അവസരം കളഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ടിന് മികച്ച തുടക്കം
ഔട്ട് വിളിക്കാതെ അംപയര്‍, റിവ്യു നല്‍കാതെ അവസരം കളഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ടിന് മികച്ച തുടക്കം
അംപയര്‍ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്
england
Last Updated :
Share this:
ബിര്‍മിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ ്മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 13 ഓവര്‍ പിന്നിടുമ്പോള്‍ 73 എന്ന നിലയിലാണ്. ജേസണ്‍ റോയും (33) ബെയര്‍സ്റ്റോയും (35) ചേര്‍ന്ന് മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയിരിക്കുന്നത്.
ഹര്‍ദിക് പാണ്ഡ്യയുടെപതിനൊന്നാം ഓവറില്‍ റോയ് കീപ്പര്‍ ക്യാച്ചായെങ്കിലും അംപയര്‍ വിക്കറ്റ് വിളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. ടീം ഡിആര്‍എസ് നല്കിയിരുന്നുമില്ല. എന്നാല്‍ റീ പ്ലേയില്‍ താരത്തിന്റെ ഗ്ലൗസില്‍ പന്തുരഞ്ഞടായി വ്യക്തമായിരുന്നു. അംപയര്‍ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.
തൊട്ടടുത്ത രണ്ട് പന്തുകളില്‍ സിക്സും ഫോറുമായാണ് റോയ് തനിക്ക് വീണുകിട്ടിയ അവസരം ആഘോഷിച്ചത്. ബൗണ്ടറികളിലൂടെയാണ് ഇംഗ്ലണ്ട് സ്കോര്‍ ഉയര്‍ത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.