• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യയ്ക്ക് ജയിക്കാൻ 182 റൺസ്

ഇന്ത്യയ്ക്ക് ജയിക്കാൻ 182 റൺസ്

  • Last Updated :
  • Share this:
    ചെന്നൈ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 182 റൺസ് വേണം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്നിന് 181 റൺസ് അടിച്ചെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നിക്കോളാസ് പുരാനാണ് വെസ്റ്റിൻഡീസിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. 25 പന്ത് നേരിട്ട പുരാൻ നാലുവീതം ബൌണ്ടറികളും സിക്സറുകളും പറത്തി പുറത്താകാതെ 53 റൺസെടുത്തു. 37 പന്തിൽ പുറത്താകാതെ 43 റൺസെടുത്ത ഡാരൻ ബ്രാവോയും വെസ്റ്റിൻഡീസിനായി തിളങ്ങി. ഇവർ രണ്ടുപേരും ചേർന്ന് നാലാം വിക്കറ്റിൽ 41 പന്തിൽ 87 റൺസ് അടിച്ചുകൂട്ടി. ഹോപ്പ് 24 റൺസും ഹെറ്റ്മെയർ 26 റൺസും നേടി.

    ഇന്ത്യയ്ക്കുവേണ്ടി യുസ്വേന്ദ്ര ചഹൽ രണ്ട് വിക്കറ്റെടുത്തു.
    First published: