നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND- SL | ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍, ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം

    IND- SL | ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍, ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം

    വലിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ വകയായിരുന്നു മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍.

    credit | icc twitter

    credit | icc twitter

    • Share this:
      ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് ശ്രീലങ്ക നേടിയത്. എട്ടാമനായി ഇറങ്ങി റണ്‍സെടുത്ത നായകന്‍ ചമിക കരുണരത്‌നെയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

      ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച രീതിയിലാണ് ആരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ വകയായിരുന്നു മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍. സ്‌കോര്‍ 49ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. 32 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയെ യുസ്വേന്ദ്ര ചഹല്‍ മനീഷ് പാണ്ഡേയുടെ കൈകളില്‍ എത്തിച്ചു. 17ആം ഓവറില്‍ കുല്‍ദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 27 റണ്‍സെടുത്ത മിനോദ് ഭാനുകയും, 24 റണ്‍സെടുത്ത അരങ്ങേറ്റ താരം ഭാനുക രജപക്‌സയുമാണ് പുറത്തായത്.

      പിന്നീടെത്തിയ ഡീ സില്‍വയ്ക്ക് അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ശേഷം ക്രീസിലൊരുമിച്ച അസ്സലങ്കയും നായകന്‍ ദാസുന്‍ ഷനകയും നല്ല രീതിയില്‍ കളിച്ച് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ സ്‌കോര്‍ 166ല്‍ എത്തിയപ്പോള്‍ ദീപക് ചഹര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 38 റണ്‍സെടുത്ത അസ്സലങ്കയാണ് വീണത്. സ്‌കോര്‍ 205ല്‍ എത്തിയപ്പോള്‍ 39 റണ്‍സെടുത്ത ഷനകയും മടങ്ങി. വാലറ്റത്ത് അവസാന ഓവറുകളില്‍ ചമീരയും, കരുണരത്‌നെയും മികച്ച ചെറുത്ത്‌നില്‍പ്പ് നടത്തിയതോടെയാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

      ഇന്ത്യന്‍ ടീമില്‍ നായകന്‍ ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സഞ്ജു സാംസണെ ഇന്നത്തെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കു കാരണമാണ് സഞ്ജുവിനെ ഈ മല്‍സരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നു ബി സി സി ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും ഏകദിന അരങ്ങേറ്റ മത്സരമാണിത്. ഇഷാന്‍ കിഷനും സൂര്യകുമാറും ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു മത്സരത്തിലൂടെയാണ് ടി20 യിലും അരങ്ങേറിയത്. ഇഷാന്‍ കിഷന്റെ ജന്മദിനം കൂടിയാണ് ഇന്ന്.

      ഒക്ടോബറിലെ ഐ സി സി ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ നിശ്ചിത ഓവര്‍ പരമ്പര കൂടിയാണ് ലങ്കയിലേത്. അതുകൊണ്ടു തന്നെ ഈ പരമ്ബരയില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയാണിത്. ലോകകപ്പ് ടീമിനെക്കുറിച്ച് ഏറെക്കുറെ തീരുമാനമായെങ്കിലും ചില ഗ്യാപ്പുകള്‍ കൂടി നികത്തേണ്ടതുണ്ട്. ഇതിനുള്ളവരെ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള വേദി കൂടിയാണ് ലങ്കയുമായുള്ള പരമ്പര.
      Published by:Sarath Mohanan
      First published:
      )}