• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Sri Lanka 3rd T20| ലങ്കയുടെ കപ്പിത്താനായി ക്യാപ്റ്റൻ ഷാനക; ഇന്ത്യയ്ക്ക് ജയിക്കാൻ 147 റൺസ്

India vs Sri Lanka 3rd T20| ലങ്കയുടെ കപ്പിത്താനായി ക്യാപ്റ്റൻ ഷാനക; ഇന്ത്യയ്ക്ക് ജയിക്കാൻ 147 റൺസ്

ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലായിരുന്നു ലങ്ക

Photo - BCCI

Photo - BCCI

  • Share this:
    ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ദസൂൺ ഷാനകയുടെ ഇന്നിങ്സാണ് ശ്രീലങ്കയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഷാനക 38 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു.

    ഇന്ത്യയ്ക്കായി ആവേശ് ഖാൻ 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 4 ഓവറിൽ 22 റൺസ് വഴങ്ങിയും ഹർഷൽ പട്ടേൽ 4 ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ് 4 ഓവറിൽ 32 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി.

    ക്യാപ്റ്റന് പുറമേ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രമാണ്. 25 റൺസെടുത്ത ദിനേഷ് ചണ്ഡിമൽ, 12 റൺസുമായി പുറത്താകാതെ നിന്ന ചാമിക കരുണരത്‌നെ എന്നവർ. 27 പന്തുകൾ നേരിട്ട ചണ്ഡിമൽ രണ്ടു ഫോറുകൾ സഹിതമാണ് 25 റൺസെടുത്തത്. 19 പന്തുകൾ നേരിട്ട ചാമിക കരുണരത്‌നെ 12 റൺസോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലായിരുന്നു ലങ്ക. 60 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളും നഷ്ടമായി.

    Also Read- Ranji Trophy | രോഹന് മൂന്നാം സെഞ്ചുറി; ഗുജറാത്തിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം

    എന്നാൽ ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ദസൂൺ ഷാനക - ചാമിക കരുണരത്നെ സഖ്യമാണ് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. 47 പന്തുകൾ നേരിട്ട ഈ സഖ്യം ശ്രീലങ്കൻ സ്കോർ ബോർഡിൽ 86 റൺസ് കൂട്ടിച്ചേർത്തു.

    ആദ്യ ഓവറിൽത്തന്നെ ധനുഷ്ക ഗുണതിലകയെ ഗോൾഡൻ ഡക്കിന് മടക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തു നേരിട്ട് ഒരു റൺ മാത്രം നേടിയ നിസ്സങ്കയെ ആവേശ് ഖാൻ പുറത്താക്കി. വെങ്കടേഷ് അയ്യർക്ക് ക്യാച്ച്. ചാരിത് അസാലങ്കയേയും ആവേശ് ഖാൻ തന്നെ മടക്കി. ആറു പന്തിൽ നാലു റൺസെടുത്ത അസാലങ്കയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്ത് പുറത്താക്കി.

    നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, ഇഷാൻ കിഷൻ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുൽദീപ് യാദവ്, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് എന്നിവർ ടീമിൽ ഇടംപിടിച്ചു.
    Published by:Rajesh V
    First published: